- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കേന്ദ്രമന്ത്രി കുമാരമംഗലത്തിന്റെ ഭാര്യയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ്; കൊലപാതകം കവർച്ച് ശ്രമത്തിനിടെ; അലക്കുകാരൻ പൊലീസ് കസ്റ്റഡിയിൽ; കൂട്ടാളികൾക്കായി തെരച്ചിൽ ശക്തമാക്കി
ന്യൂഡൽഹി : അന്തരിച്ച മുൻ കേന്ദ്രമന്ത്രി രംഗരാജൻ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം കൊല്ലപ്പെട്ടു. ന്യൂഡൽഹി വസന്ത് വിഹാറിലെ വീട്ടിലാണ് കിറ്റിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കവർച്ച ലക്ഷ്യമിട്ട് കയറിയ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അലക്കുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് കൊലപാതകികൾ വീട്ടിനകത്ത് കയറിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഘം കിറ്റിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ കൊലപാതകികൾ വീടിനകത്ത് കയറിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി എത്താറുള്ള അലക്കുകാരനാണ് ആദ്യം വീട്ടിലെത്തിയത്. ഇയാൾ കോളിങ് ബെല്ലടിച്ചപ്പോൾ വീട്ടുജോലിക്കാരി വാതിൽ തുറന്നു. വീട്ടുജോലിക്കാരിയെ ഇയാൾ കെട്ടിയിട്ടു. തുടർന്നാണ് സംഘത്തിലെ മറ്റ് രണ്ടുപേർ വീട്ടിൽ കയറിയത്. ഇവർ കിറ്റിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് പേരും തിരിച്ചുപോയ ശേഷം വീട്ടുജോലിക്കാരി എങ്ങനെയോ തന്റെ കെട്ടഴിക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പതിനൊന്ന് മണിയോടെയാണ് വിവരം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ അലക്കുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വസന്തവിഹാർ സ്വദേശിയായ രാജുവിനെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. രാജുവിനെ ജോലിക്കാരി തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇയാൾ കൂടെയുണ്ടായിരുന്ന രണ്ട് പേരെ കുറിച്ച് വിവരം നൽകിയിട്ടുണ്ട്. ഈ രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു.തങ്ങളെത്തുമ്പോൾ വീട്ടിനകത്ത് ബ്രീഫ് കേസുകളും മറ്റും തുറന്ന നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
സുപ്രീം കോടതിയിൽ അഭിഭാഷകയായിരുന്നു കിറ്റി.67 വയസ്സായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന പി.ആർ കുമാരമംഗലം പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു. പി.വി. നരസിംഹറാവു സർക്കാറിൽ അംഗമായിരുന്നു ഇദ്ദേഹം. പിന്നീട് വാജ്‌പേയി സർക്കാറിൽ ഊർജ്ജ വകുപ്പ് കൈകാര്യം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ