- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; വെടിവെയ്‌പ്പ് ഉണ്ടാകണം എന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്; കല്ലെടുത്തുമാറ്റിയാൽ പദ്ധതി ഇല്ലാതാവുമോ? വിമർശിച്ചു കോടിയേരി
തിരുവനന്തപുരം: കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിൽവർലൈൻ പദ്ധതിക്കെതിരായ സമരം രാഷ്ട്രീയ സമരമാണ്. കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കണം എന്നാണ് അവർ ഉദ്ദേശിക്കുന്നത്. വെടിവെയ്‌പ്പ് ഉണ്ടാകണം എന്ന് പ്രഖ്യാപിച്ച് നടത്തുന്നതാണെന്നും അവരുടെ ലക്ഷ്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
വികസനപദ്ധതികളെ തെറ്റിദ്ധാരണ പരത്തി എതിർക്കുകയാണ്. യുഡിഎഫും ബിജെപിയും ഒന്നിച്ചു ചേർന്ന് പ്രശ്നങ്ങളുണ്ടാക്കുന്നു. കല്ലെടുത്തുമാറ്റിയാൽ പദ്ധതി ഇല്ലാതാവുമോ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം കേരളത്തിന് കേന്ദ്രസർക്കാർ ന്യായമായ പരിഗണന നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ സഹായം കുറയുകയാണ്. പശ്ചാത്തല സൗകര്യ വികസനം സർക്കാർ ഫണ്ട് മാത്രം കൊണ്ട് നടക്കില്ല. പുതിയ വരുമാനം വേണമെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ