- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിലെ 20 ലോക്സഭാ സീറ്റുകളും ഇടതുപക്ഷത്തിന് ലഭിച്ചാൽ ബിജെപിയെ പുറത്താക്കും; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 സീറ്റ് കിട്ടിയ യുഡിഎഫിന് ഒരു പ്രതിപക്ഷമാകാൻ പോലും കഴിഞ്ഞില്ല; കോടിയേരിയുടെ വീരവാദം കേട്ടു ഞെട്ടി മലയാളികൾ; പരിഹസിച്ചു സോഷ്യൽ മീഡിയ
തിരുവനന്തപുരം: അങ്കമാലിയിലെ പ്രധാനമന്ത്രി പിണറായി വിജയൻ ആകുമോ? സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഒരു അവകാശവാദം കേട്ടപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശന ശരങ്ങളാണ് ഇപ്പറഞ്ഞത്. അത്രയ്ക്ക് വലിയൊരു അവകാശവാദമാണ് ഇന്ന് കോടിയേരി ബാലകൃഷ്ണൻ നടത്തിയത്.
ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇടത് പക്ഷത്തിന് സാധിക്കുമെന്നായിരുന്നു കോടിയേരിയുടെ അവകാശവാദം. കേരളത്തിലെ 20 പാർലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നൽകിയാൽ കേന്ദ്രത്തിൽ ബിജെപിയെ പുറത്താക്കുമെന്നായിരുന്നു കോടതിയേരിയുടെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 സീറ്റ് കിട്ടിയ യു.ഡി.എഫിന് ഒരു പ്രതിപക്ഷമാകാൻ പോലും കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ബിജെപിക്ക് ബദൽ ആവാൻ കോൺഗ്രസിന് സാധിക്കില്ലെന്ന ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരിയുടെ പ്രതികരണം. മൂന്നാം മുന്നണി എന്ന ആശയം പാർട്ടി കോൺഗ്രസിലില്ല. മികച്ചൊരു പ്രതിപക്ഷമാകാൻ പോലും കോൺഗ്രസിന് സാധിച്ചിട്ടില്ല. കോൺഗ്രസ് ഇന്ത്യയിൽ എവിടെയാണ്. പിന്നെ എങ്ങനെയാണ് ബദൽ ആകുന്നത് എന്നും കോടിയേരി ചോദിക്കുന്നു.
കോടിയേിരിയുടെ പ്രസ്താവന വന്നതോടെ സോഷ്യൽ മീഡിയയിൽ കൂട്ടച്ചിരിയാണ് ഉയരുന്നത്. ബംഗാളിൽ പൂജ്യരായ ത്രിപുരയിൽ അധികാരമില്ലാത്ത പാർട്ടി എങ്ങനെ കോൺഗ്രസിനെ തോൽപ്പിക്കുമെന്നാണ് ഉയരുന്ന ചോദ്യം. സോഷ്യൽ മീഡിയയിൽ ഇതിനോടകം ഈ വിഷയം ട്രോളായി എത്തിക്കഴിഞ്ഞു.
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരി കണ്ണൂരിൽ മാധ്യമങ്ങളെ കാണുന്നതിനിടെ കോൺഗ്രസിനെ കടന്നാക്രമിച്ചത്. ആർ എസ് എസിന് അനുകൂലമായ നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നത. മോഹൻ ഭാഗവതിന്റെ പ്രസംഗത്തിന് അനുസൃതമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്ഥാവന എന്നും കോടിയേരി ആരോപിച്ചു.
കോൺഗ്രസിൽ ന്യൂനപക്ഷ നേതാക്കളെയൊക്കെ ഒതുക്കി വച്ചിരിക്കുകയാണെന്ന മുൻ ആരോപണവും കോടിയേരി ആരോപിച്ചു. ഗുലാം നബി ആസാദ്, സൽമാൻ ഖുർഷിദ് തുടങ്ങിയവർ എവിടെ എന്ന ചോദ്യം ഉന്നയിച്ച കോടിയേരി കോൺഗ്രസിന്റെ നിലപാടിന്റെ ഭാഗമാണ് ഈ നടപടിയെന്നും ദേശീയ തലത്തിൽ പോലും അത് കാണാനാകുമെന്നും കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കളിൽ ന്യൂനപക്ഷ നേതാക്കൾ ഇല്ല. ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതല്ലേ വർഗീയത. അതിനെ എതിർക്കാൻ എന്തുകൊണ്ടാണ് കേരളത്തിലെ കോൺഗ്രസുകാർക്ക് ചങ്കൂറ്റമില്ലാത്തെന്നും അദ്ദേഹം ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ