- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബറിൽ കാണാതായ ഭാര്യാ-ഭർത്താക്കന്മാർക്ക് വേണ്ടി കോന്നി ഉൾവനത്തിൽ തെരച്ചിൽ; തലയോട്ടിയും അസ്ഥികളും തുണിക്കഷണവും കണ്ടെത്തി പൊലീസ്; കാണാതായത് തേൻ ശേഖരിക്കാൻ പോയ കൊക്കാത്തോട്ടിലെ ആദിവാസികളെ; ഇനി ഫോറൻസിക് പരിശോധന
പത്തനംതിട്ട: കഴിഞ്ഞ സെപ്റ്റംബറിൽ കുന്തിരിക്കം ശേഖരിക്കാൻ ഉൾവനത്തിലേക്ക് പോയ ആദിവാസി ദമ്പതികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് കോന്നി പൊലീസ് വനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ ഒരു തലയോട്ടി, തുടയെല്ല്, വാരിയെല്ല്, താടിയെല്ല്, തലമുടി, തുണിയുടെ കഷണം എന്നിവ കണ്ടെത്തി.
കൊക്കാത്തോട് കോട്ടമൺപാറ ഗിരിജൻ കോളനിയിൽ ശശി (22), ഭാര്യ സുനിത (24) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം ഏതോ ദിവസം ഇവർ കുന്തിരിക്കം ശേഖരിക്കാൻ വനത്തിനുള്ളിലേക്ക് പോയതായി സുനിതയുടെ പിതാവ് അച്യുതൻ നൽകിയ പരാതിയിൽ ജനുവരി ഒന്നിന് കോന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മാഞ്ഞാർ വനമേഖലയിൽ സെപ്റ്റംബർ മാസത്തിലെ ഏതോ ഒരു ദിവസം കുന്തിരിക്കം ശേഖരിക്കാൻ പോയ മകളും മരുമകനും മടങ്ങി വന്നില്ലെന്നായിരുന്നു പരാതി.
മകൾ ഗർഭിണിയാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. ക്രൈം നമ്പർ01/22 ആയി രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയാണ് പൊലീസ് വനപാലകരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയത്. കിട്ടിയിരിക്കുന്ന അസ്ഥിക്കഷണങ്ങളും തലയോടുമൊക്കെ മനുഷ്യന്റെ തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് കാണാതായവരുടെ തന്നെയാണോ എന്നറിയാൻ കൂടുതൽ പരിശോധന ആവശ്യമാണ്. ശരീരാവശിഷ്ടങ്ങൾ കോന്നി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്കായി ഫോറൻസിക് ലാബിലേക്ക് മാറ്റും.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്