- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂർ പ്രകാശ് കൊണ്ടു വന്ന മെഡിക്കൽ കോളജിന്റെ പിതൃത്വം ഒരു ഉളുപ്പുമില്ലാതെ അടിച്ചു മാറ്റി; പ്രകാശ് എംഎൽഎ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ സഹായം; ഒടുവിലിതാ എൽഡിഎഫ് സർക്കാരിന് തിരിച്ചടിയായി കോന്നി മെഡിക്കൽ കോളജിന് പ്രവർത്തനാനുമതി നിഷേധിച്ച് ദേശീയ മെഡിക്കൽ കമ്മിഷനും
ന്യൂഡൽഹി: പത്തനംതിട്ട ജില്ലയിലെ കോന്നി സർ്ക്കാർ മെഡിക്കൽ കോളജിന് പ്രവർത്തനാനുമതി നിഷേധിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ. കോളജിന് ആവശ്യമായ സൗകര്യമൊരുക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് കാട്ടിയാണ് കമ്മിഷൻ കോളജ് പ്രിൻസിപ്പാളിന് കത്തയച്ചത്. മെഡിക്കൽ കോളജ് പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കാത്തതിനെതിരേ കോൺഗ്രസ് സമരം ആരംഭിച്ചിരുന്നു.
എന്നാൽ, ഈ അധ്യയന വർഷം തന്നെ 100 കുട്ടികൾക്ക് പ്രവേശനം നൽകുമെന്ന അവകാശവാദവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്, കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ എന്നിവർ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സർക്കാരിന്റെ വാദങ്ങൾ എല്ലാം പൊളിച്ചു കൊണ്ട് ഇപ്പോൾ ദേശീയ മെഡിക്കൽ കമ്മിഷന്റെ തീരുമാനം വന്നിരിക്കുന്നത്.
നുറു കുട്ടികളെ പ്രവേശിപ്പിക്കാനുള്ള അനുമതി തേടിക്കൊണ്ട് സംസ്ഥാന സർക്കാർ ദേശീയ മെഡിക്കൽ കമ്മിഷന് അപേക്ഷ നൽകിയിരുന്നു. അതു തള്ളിക്കൊണ്ടാണ് കമ്മിഷൻ മെഡിക്കൽ കോളജിന്റെ പ്രവർത്തനാനുമതി നിഷേധിച്ചത്. മെഡിക്കൽ കോളജിന് പ്രവർത്തിക്കാനുള്ളതായ അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് കമ്മിഷൻ ചുണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്ക പഠിക്കാനാവശ്യമായ ക്ലാസ് മുറികൾ, ലൈബ്രറി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. വലിയ കെട്ടിടം പണിതതല്ലാതെ മറ്റ് സംവിധാനമൊന്നും ഒരുക്കിയിട്ടില്ലെന്നും പ്രിൻസിപ്പലിന് കമ്മിഷൻ അയച്ച കത്തിലുണ്ട്.
പോരായ്മകൾ പരിഹരിച്ചാൽ വീണ്ടും പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന അടൂർ പ്രകാശാണ് കോന്നി മെഡിക്കൽ കോളജിന് തുടക്കമിട്ടത്. നിർമ്മാണ ഉദ്ഘാടനം 2013 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. മൂന്നുവ ർഷം കൊണ്ട് പണി പൂർത്തിയാക്കി പ്രവേശനം നടത്താനായിരുന്നു ലക്ഷ്യം.
2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ മെഡിക്കൽ കോളജിന്റെ ശനിദശ ആരംഭിച്ചു. ആനകേറാമാമലയിൽ മെഡിക്കൽ കോളജ് സ്ഥാപിച്ചതിനെ ആരോഗ്യമന്ത്രിയായിരുന്ന ശൈലജ പരസ്യമായി പരിഹസിച്ചു. ഒരു സഹായവും സർക്കാർ നൽകിയില്ല. അടൂർ പ്രകാശ് ആറ്റിങ്ങൽ എംപിയായി കോന്നി എംഎൽഎ സ്ഥാനം രാജി വച്ചതിന് ശേഷമാണ് സംസ്ഥാന സർക്കാർ ഇവിടേക്ക് തിരിഞ്ഞു നോക്കാൻ തുടങ്ങിയത്.
കോന്നിയിൽ എംഎൽഎയായി സിപിഎമ്മുകാരൻ ജനീഷ്‌കുമാർ വന്നതോടെ പണിക്ക് വേഗം വന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2020 സെപ്റ്റംബർ 14 ന് മെഡിക്കൽ കോളജ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓപി മുതൽ മേജർ ഓപ്പറേഷൻ തീയറ്റർ വരെ സജ്ജീകരിക്കുമെന്ന് അന്നത്തെ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് ശേഷം രണ്ടു വർഷം പിന്നിട്ടിട്ടും ഒരു സൗകര്യവൂം കൊണ്ടു വരാൻ കഴിഞ്ഞില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്