- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്സ് പള്ളി വികാരി ഹൈന്ദവ കുടുംബത്തിലെത്തിയത് പ്രാർത്ഥന നടത്താൻ; മുറിയടച്ചിട്ടുള്ള പ്രാർത്ഥനയ്ക്കിടെ പതിനേഴുകാരിയെ പീഡിപ്പിച്ചു: കൂടൽ ഓർത്തഡോക്സ് വലിയ പള്ളി വികാരി പോക്സോ കേസിൽ അറസ്റ്റിൽ
പത്തനംതിട്ട: പ്രാർത്ഥനയുടെ പേരിൽ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ക്രൈസ്തവ പുരോഹിതൻ അറസ്റ്റിൽ. കൂടൽ ഓർത്തഡോക്സ് വലിയ പള്ളിയിലെ വികാരി ഫാ. പോണ്ട്സൺ (34) ആണ് അറസ്റ്റിലായത്. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി പ്രകാരം കൂടൽ എസ്ഐയാണ് പുരോഹിതനെ കസ്റ്റഡിയിൽ എടുത്തത്.
ഹൈന്ദവ വിശ്വാസിയായ പെൺകുട്ടിയുടെ മാതാവ് പ്രാർത്ഥന നടത്തുന്നതിന് വേണ്ടിയാണ് പുരോഹിതനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. മാർച്ച് 12,13 തീയതികളിൽ രാത്രിയാണ് പീഡനം നടന്നതിട്ടുള്ളത്. 12 ന് രാത്രി എട്ടരയോടെ പ്രാർത്ഥന നടത്തുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പെൺകുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും അവയവങ്ങളിൽ തലോടുകയുമായിരുന്നു. 13 ന് രാത്രി പത്തരയോടെയാണ് രണ്ടാമത് ലൈംഗിക പീഡനം നടന്നത്.
ഈ വിവരം ഇന്നലെയാണ് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ പരാതിയായി എത്തിയത്. മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് പുലർച്ചെയാണ് പുരോഹിതനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്