- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് പള്ളിപിടിച്ചെടുക്കാനെത്തിയാൽ എന്തു വില കൊടുത്തും ചെറുക്കും; പ്രാധാന്യമർഹിക്കുന്ന പിറവം, മുളന്തുരുത്തി പള്ളികൾ സഭയ്ക്ക് നഷ്ടമായി; മറ്റിടങ്ങളെ അപേക്ഷിച്ച് കോതമംഗലത്ത് സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ പൊതു സമൂഹമാണ് പള്ളി സംരക്ഷിക്കണമെന്നാവശ്യവുമായി രംഗത്തിറങ്ങിയിട്ടുള്ളത്; പൊലീസിന്റെ ഭാഗത്തു നിന്നും പള്ളി പിടിച്ചെടുക്കുന്നതിന് നീക്കം നടത്തിയാൽ വിശ്വാസികൾ തടയാനെത്തുമെന്ന കാര്യം ഉറപ്പാണ്; കോതമംഗലം മതമൈത്രി സംരക്ഷണസമിതി മറുനാടനോട്
കോതമംഗലം: കോവിഡ് കാലത്ത് പള്ളിപിടിച്ചെടുക്കാനെത്തിയാൽ എന്തു വില കൊടുത്തും ചെറുക്കുമെന്ന് കോതമംഗലം മതമൈത്രി സംരക്ഷണസമിതി. കോതമംഗലം മാർത്തോമ ചെറിയ പള്ളി സഭയുടെ കീഴിലെ ചരിത്ര പ്രസിദ്ധമായ പള്ളികളിലൊന്നാണ്. ഇതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്ന പിറവം, മുളന്തുരുത്തി പള്ളികൾ സഭയ്ക്ക് നഷ്ടമായി.
മറ്റിടങ്ങളെ അപേക്ഷിച്ച് കോതമംഗലത്ത് സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ പൊതു സമൂഹമാണ് പള്ളി സംരക്ഷിക്കണമെന്നാവശ്യവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. 101 ദിവസം മത മൈത്രീ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹ സമരത്തിൽ പങ്കാളികളായതും നേതൃസ്ഥാനത്തുണ്ടായിരുന്നതും പൗപ്രമുഖരും ജനപ്രതിനിധികളുമാണ്. പൊലീസിന്റെ ഭാഗത്തു നിന്നും പള്ളി പിടിച്ചെടുക്കുന്നതിന് നീക്കം നടത്തിയാൽ വിശ്വാസികൾ തടയാനെത്തുമെന്ന കാര്യം ഉറപ്പാണ്.
ഇത് ഒരു ദുരന്തത്തിന് കാരണമാവുമെന്നാണ് കരുതുന്നത്. പള്ളിയുടെ കാര്യം വിശ്വാസികൾക്ക് ജീവനേക്കാൾ വലുതാണ്. അതുകൊണ്ട് തന്നെ അവർ കോവിസ് നിയന്ത്രണങ്ങൾ പാലിച്ചെന്ന് വരില്ല. ഇത്തരമൊരു സാഹചര്യം കോതമംഗലത്ത് വലിയൊരൂദുരന്തത്തിന് കാരണമാവും. മത മൈത്രീ സംരക്ഷണസമിതി ചെയർമാൻ ഏ ജി ജോർജ്ജ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കേന്ദ്രസേനയെ ഈ ദൗത്യം ഏൽപ്പിച്ചാണെങ്കിലും വിധി നടപ്പാക്കണം എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. ഈ സമയത്ത് വിധി നടത്തിപ്പുമായി മുന്നോട്ടുപോയാൽ വലിയ വിപത്തിന് കാരണമാകുമെന്നും. മുള്ളരിങ്ങാട് പള്ളി പിടുത്തവുമായി ബന്ധപ്പെട്ട അനുഭവം ഇതിനുദാഹരണമാണെന്നും സമിതി ഭാരവാഹികൾ ചൂണ്ടികാണിച്ചു.
ചെറിയ പള്ളിക്കുള്ളത്. പള്ളിയോടു ചേർന്നുള്ള പള്ളിയുടെ കമ്മ്യൂണിറ്റി സെന്റർ ആണ് കോവിഡ് രോഗികൾക്ക് വേണ്ടിയുള്ള പ്രാധമിക ശുശ്രൂശാ കേന്ദ്രം ആയി പ്രവർത്തിക്കുന്നത്. ഇതോടനുബന്ധിച്ച് പള്ളിയുടെ മുറ്റത്തുള്ള തീർത്ഥാടക കേന്ദ്രം നഴ്സുമാർക്കും ഡോക്ടർമാർക്കും താമസിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുകയാണ്. പള്ളിമുറ്റവും പരിസരങ്ങളും ആംബുലൻസുകളും അനുബന്ധ വാഹനങ്ങളും പാർക്കു ചെയ്യുന്നതിന് വേണ്ടി ക്രമീകരിച്ചിരിക്കുകയാണ്.
100 കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് ഈ സെന്ററിൽ ഒരുക്കിയിട്ടുള്ളത്. ഇതിനോടനുബന്ധ പ്രവർത്തനങ്ങൾക്കായി ചേർന്നു കിടക്കുന്ന ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിലും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അപ്പോൾ പള്ളിയും പരിസരങ്ങളും ഈ മഹാമാരിയെ ചെറുക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പള്ളി പിടിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയാൽ അത് ആയിരങ്ങൾ തടിച്ചുകൂടുവാൻ കാരണമാകും ഇത് കോവിഡ് വ്യാപനത്തിന് കാരണമാകും.
കോതമംഗലത്തിന്റെ ഒരു മഹാ വിപത്തായി തീരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട എന്ന് മതമൈത്രി സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകുന്നു. പത്രസമ്മേളനത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി ജോർജ്, അഡ്വ. രാജേഷ് രാജൻ, കെ. എ നൗഷാദ് എന്നിവർ അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.