വാഷിങ്ടൺ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എത്രയും വേഗം ഇന്ത്യയിൽ നിന്ന് തിരിച്ചെത്താൻ പൗരന്മാർക്ക് അമേരിക്കയുടെ നിർദ്ദേശം. ഇന്ത്യയിൽ ആരോഗ്യ സംവിധാനങ്ങൾ പരിമിതമാണെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് ട്വീറ്റിൽ പറഞ്ഞു.

'ഇന്ത്യയിൽ കോവിഡ് കാരണം വൈദ്യസഹായം ലഭിക്കുന്നത് പരിമിതമാണ്. ഇന്ത്യ വിടാൻ ആഗ്രഹിക്കുന്ന യുഎസ് പൗരർ ഇപ്പോൾ ലഭിക്കുന്ന അവസരങ്ങൾ പ്രപയോജനപ്പടുത്തണം. യുഎസിലേക്ക് നേരിട്ടും പാരിസ് വഴിയുമുള്ള വിമാനങ്ങൾ നിലവിൽ ലഭ്യമാണ്'-ട്വീറ്റിൽ പറയുന്നു.


അതേസമയം, കോവിഡ് വ്യാപം അതിശക്തമായി തുടരുന്ന ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 3,79,257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
3645 പേർ മരിച്ചു. 2,69,507 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി.

ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,83,76,524 ആയി. 1,50,86,878 പേർക്കാണ് ഇതുവരെ രോഗ മുക്തി. ആകെ മരണം 2,04,832.
നിലവിൽ 30,84,814 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 15,00,20,648 പേർ വാക്സിൻ സ്വീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.