- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ ദൈനംദിന ഉപഭോഗത്തിന് ആവശ്യമുള്ളത് 75 ദശലക്ഷം യൂണിറ്റ്; 60 ദശലക്ഷം യൂണിറ്റും വിലകൊടുത്ത് വാങ്ങുന്നത്; പാതി വഴിയിൽ നിലച്ചത് 96 ചെറുകിട ജലവൈദ്യുത പദ്ധതികൾ; ഷോക്കടിപ്പിക്കുന്ന ബിൽ കണ്ട് ഞെട്ടുന്ന ഉപഭോക്താക്കൾ തിരിച്ചറിയാൻ
കോഴിക്കോട്: സംസ്ഥാനത്തെ ദൈനംദിന ഉപഭോഗത്തിന് ആവശ്യമായി വരുന്ന വൈദ്യുതി 75 ദശലക്ഷം യൂണിറ്റ്. ഇതിൽ 60 ദശലക്ഷവും യൂണിറ്റും കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതല്ല, മറിച്ച് വൻ തുക കൊടുത്ത പുറത്തുനിന്നാണ് വാങ്ങുന്നതാണ്. അതായത് കേരളത്തിലെ വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനം മാത്രമാണ് സംസ്ഥാനത്ത് നിന്നും ഉൽപാദിപ്പിക്കപ്പെടുന്നത്.
യൂണിറ്റിന് 4.11 രൂപവരെയാണ് പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതിയുടെ ഒരു യൂണിറ്റിന് വില. ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയാണെങ്കിൽ യൂണിറ്റിന് ഒരു രൂപ മാത്രം ചെലവ് വരുന്ന വൈദ്യുതിയാണ് ഈ രീതിയിൽ വിലകൊടുത്ത് വാങ്ങുന്നത് എന്ന് സാരം. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയ ഇനത്തിൽ 8500 കോടിയുടെ ബാധ്യതയാണ് കെഎസ്ഇബിക്കുള്ളതെന്നും വൈദ്യുതി മന്ത്രി എം എം മണി കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു.
കറന്റ് ബില്ല് കണ്ട് കണ്ണുതള്ളുന്ന ഉപഭോക്താക്കൾക്ക് ഈ കണക്കുകൾ പെട്ടെന്ന് മനസിലാവണമെന്നില്ല. അല്ലെങ്കിൽ തിരിച്ചറിയുന്നില്ല. അടിക്കടി കറന്റ് ചാർജ് വർദ്ധിപ്പിച്ചും സ്ലാബുകളുടെ പേര് പറഞ്ഞും അധികമായി ഈടാക്കുന്ന തുക എത്രയെന്നോ ഒന്നും നോക്കാറില്ല. വീട് ഇരുട്ടിലാകാതിരിക്കാൻ എത്ര ബിൽ വ്ന്നാലും കടം മേടിച്ചെങ്കിലും അടച്ചു തീർക്കുന്ന ഉപഭോക്താക്കൾ ചില യാഥാർത്ഥ്യങ്ങൾ കൂടി തിരിച്ചറിയേണ്ടതുണ്ട്.
യൂണിറ്റിന് ഒരു രൂപാ നിരക്കിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ കേരളത്തിന് സാധിക്കാഞ്ഞിട്ടാണോ. ചില കണക്കുകൾ കൂടി പരിശോധിക്കുമ്പോഴാണ് ഉപഭോക്താക്കൾ ഞെട്ടുക. പാതിവഴിയിൽ നിലച്ച അവസ്ഥയിലുള്ളത് 740 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള 96 ചെറുകിട ജലവൈദ്യുത പദ്ധതികൾ.
സംസ്ഥാനത്തു നിലച്ചു കിടക്കുന്ന 96 ചെറുകിട പദ്ധതികളിൽ കെഎസ്ഇബിയുടെ സ്വന്തം പദ്ധതികളും സ്വകാര്യ പങ്കാളിത്തത്തോടെയുള്ളവയുമുണ്ട്. 14 എണ്ണമാണ് സ്വകാര്യ പങ്കാളിത്തമുള്ളവ. ഗവേഷണപരിശോധന കഴിഞ്ഞവ, ഭൂമി ഏറ്റെടുത്തവ, നിർമ്മാണപ്രവർത്തനം എന്നിങ്ങനെ പല ഘട്ടങ്ങളിലാണ് ഈ 96 പദ്ധതികൾ. ഇവപൂർത്തിയാക്കിയാൽ ദിവസേന 18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുണ്ടാക്കാനാവും.
മന്ത്രി എം.എം. മണിയുടെ സ്വന്തം ജില്ലയായ ഇടുക്കിയിൽ മാത്രം 20 പദ്ധതികളാണ് എങ്ങുമെത്താതെ നിൽക്കുന്നത്. ഇവയിൽനിന്ന് ലക്ഷ്യമിട്ടിരുന്നത് 301 മെഗാവാട്ട് വൈദ്യുതിയാണ്. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയിലേക്ക് വിരൽ ചൂണ്ടുന്ന ഭരണകർത്താക്കൾ എങ്ങും എത്താതെ നിലച്ചുകിടക്കുന്ന ചെറുകിട പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാറില്ല. ബജറ്റുകളും പ്രഖ്യാപനങ്ങളും മുറപോലെ വ്ന്നു പോകാറുണ്ടെലും കടലാസിലെ പദ്ധതികൾക്ക് ഇതുവരെ ജീവൻ വച്ചില്ലെന്ന് മാത്രം.
ന്യൂസ് ഡെസ്ക്