തിരുവനന്തപുരം: കെഎസ്ആർടിസി തിരുവനന്തപുരം- എറണാകുളം നോൺ സ്റ്റോപ്പ് എസി ബസ് നാളെ മുതൽ ആരംഭിക്കും.  രാവിലെ 5.30 നാണ് ബസ് പുറപ്പെടുക. വൈകീട്ട് ആറ് മണിക്കാണ് തിരുവനന്തപുരത്തക്കുള്ള മടക്കയാത്ര. ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് സർവീസ് നടത്താനുള്ള കെഎസ്ആർടിസി തീരുമാനം. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.

ലോക്ക്ഡൗണിനെ തുടർന്ന് പ്രത്യേക സർവീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്‌പെഷ്യൽ ട്രെയിനുകളാണ് റെയൽവെ റദ്ദാക്കിയത്. മതിയായ ആളില്ലാത്ത സാഹചര്യത്തിലാണ് സർവീസ് റദ്ദാക്കുന്നതെന്നായിരുന്നു വിശദീകരണം.

തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം- കണ്ണൂർ ജനശദാബ്ദി സ്‌പെഷ്യലുകളും തിരുവനന്തപുരം- എറണാകുളം വേണാട് പ്രത്യേക സർവീസാണ് റദ്ദാക്കിയത്. ഈ മാസം 12 മുതലാണ് സർവീസ് നിർത്തലാക്കുന്നത്.