കൊച്ചി: കുളത്തൂപ്പുഴയിൽ ഹെൽത്ത് ഇൻസ്പെക്ടർ ക്വാറൻറീൻ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധമാണ് നടന്നതെന്നും പരാതിക്കാരിയായ യുവതി ഹൈക്കോടതിയിൽ നിലപാടെടുത്തതോടെയാണ് കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചത്. യുവതിയുടെ സത്യവാങ്മൂലത്തെത്തുടർന്ന് കേസിലെ പ്രതിയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കോടതി ജാമ്യം അനുവദിച്ചു.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്നാണ് യുവതി കോടതിയെ അറിയിച്ചത്. അതേസമയം, ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണം നടത്താൻ ഡി.ജി.പിയോട് കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തെ തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

മലപ്പുറത്ത് വീട്ടുജോലിക്കാരിയായിരുന്ന യുവതി ക്വാറൻറീനിൽ കഴിഞ്ഞതിന് ശേഷം കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയിൽ കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെ വിളിച്ചപ്പോൾ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. സെപ്റ്റംബർ മൂന്നാം തിയ്യതി ഭരതന്നൂരിലെ വീട്ടിലെത്തി. അന്ന് രാത്രി മുഴുവൻ കെട്ടിയിട്ട് വായിൽ തുണിതിരുകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ക്വാറൻറീൻ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതി യുവതിയെ മർദ്ദിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.

യുവതിയുടെ കാലുകൾ കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് കൈകൾ പിന്നോട്ടാക്കി കെട്ടിയിട്ടുമാണ് ഒരു ദിവസം മുഴുവൻ ലൈംഗികമായി പീഡിപ്പിച്ചത് എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ മൂന്നാം തിയതി ഉച്ച മുതൽ നാലാം തിയതി രാവിലെ വരെ നിരവധി തവണ ക്രൂരമായി പീഡിപ്പിച്ചെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ക്വാറന്റൈൻ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിരുന്നു.

ബഹളമുണ്ടാക്കിയാൽ ക്വാറന്റൈൻ ലംഘിച്ചത് പൊലീസിനെ അറിയിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെടർ ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകി. യുവതി പരാതിയിൽ യുവതി ഉറച്ച് നിന്നതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. കോവിഡ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി മലപ്പുറത്ത് ജോലിക്ക് പോയിരുന്നു. തിരിച്ചെത്തിയ അവർ വെള്ളറടയിൽ സൃഹൃത്തിനൊപ്പം ക്വാറന്റീനിൽ കഴിഞ്ഞു. അതിനുശേഷം നടത്തിയ പരിശോധനയിൽ രോഗബാധയില്ലെന്ന് വ്യക്തമായി. ഇതോടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടറോട് ആവശ്യപ്പെട്ടു. എന്നാൽ സർട്ടിഫിക്കറ്റിനായി പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെൽത്ത് ഇൻസ്‌പെക്ടർ നിർദ്ദേശിച്ചത്. ഇതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടിൽവച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

യുവതി അകത്തുകടന്നയുടൻ ഇയാൾ യുവതിയെ മർദിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് യുവതിയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രാത്രി മുഴുവൻ മണിക്കൂറുകളോളം പീഡനം തുടർന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടിൽനിന്ന് മോചിപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അവശയായനിലയിൽ വെള്ളറടയിലെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. ആരോഗ്യസ്ഥിതി കണ്ട് വീട്ടുകാർ കാര്യം തിരക്കിയതോടെ പീഡനവിവരം തുറന്നുപറയുകയും വെള്ളറട പൊലീസിൽ പരാതി നൽകുകയുമായിരുന്നു.