- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ മഹാകവികുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷവും ആശാൻ സൗധത്തിന്റെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകുന്നേരം 3.30 ന്നിർവഹിക്കും. അതോടൊപ്പം കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ആശാൻ കാവ്യശില്പം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.
ആശാൻ സൗധത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള ഓഡിറ്റോറിയം, ഓഡിയോ വിഷ്വൽ തീയേറ്റർ, ഓഫീസ് സമുച്ചയം, ഡിജിറ്റൽ സൗകര്യങ്ങളുള്ള ലൈബ്രറി മന്ദിരം, റഫറൻസ് -ഗവേഷണ സൗകര്യങ്ങൾ, ബാലകേന്ദ്രങ്ങൾ, എഴുത്തുകാർക്ക് താമസസൗകര്യങ്ങൾ കോൺഫറൻസ് ഹാൾ എന്നിവ ഉണ്ടാകും.
സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അടൂർ പ്രകാശ് എം. പി, വി.ശശി എംഎൽഎ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി. മധുസൂദനൻ നായർ, പെരുമ്പടവം ശ്രീധരൻ, പ്രൊഫസർ എം. കെ.സാനു, കെ.ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കല്ലറ ഗോപൻ, ശ്രീറാം എന്നിവർ നയിക്കുന്ന ആശാൻ കാവ്യസംഗീതികയും ചിന്താവിഷ്ടയായ സീത നൃത്താവിഷ്കാരവും അരങ്ങേറും.