തിരുവല്ല : വെണ്ണിക്കുളത്തെ കല്ലുപാലത്ത് നിയന്ത്രണം നഷ്‌പ്പെട്ട കാർ ആറ്റിലേക്ക് വീണ് പിതാവും രണ്ട് മക്കളും മരിച്ചു. കുമളി ചക്കുപാലം വരയന്നൂർ വീട്ടിൽ ചാണ്ടി മാത്യു , മക്കളായ ഫേബാ വി ചാണ്ടി , ബ്ലസി ചാണ്ടി വി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കവേ നിയന്ത്രണം നഷ്ടമായ കാർ ആറ്റിലേക്ക് വീഴുകയായിരുന്നു. ഫേബയും ബ്ലസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മൂവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കവേ നിയന്ത്രണം നഷ്ടമായ കാർ ആറ്റിലേക്ക് വീഴുകയായിരുന്നു. ഫേബയും ബ്ലസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പുറമറ്റം വെണ്ണിക്കുളം റോഡിൽ കല്ലുപാലം പെട്രോൾ പമ്പിന് സമീപം തോട്ടിലേക്ക് ആണ് ആൾട്ടോ കാർ മറിഞ്ഞത്.

വളഞ്ഞ വട്ടം പരുമല ഗ്രിഗോറിയോസ് കോളജിൽ ബിസിഎയ്ക്ക് പഠിക്കുകയാണ് ബ്ലസി. മാവേലിക്കര ടിജൂസ് അക്കാഡമിയിൽ പഠിക്കുകയാണ് ഫെബ. കുട്ടികളെ കോളജിൽ വിടാൻ വേണ്ടി വന്നപ്പോഴാണ് അപകടം. വെള്ളക്കെടിൽ വീണ കാറിൽ നിന്ന് പുറത്തിറങ്ങാൻ ഇവർക്ക് കഴിയാതെ പോയതാണ് ദുരന്തമായത്.

ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ തിരുവല്ല ഫയർ ഫോഴ്‌സ് സംഘം സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തി. മൃതദേഹങ്ങൾ തിരുവല്ല താലൂക്ക് ആശുപത്രി, കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.