കൊല്ലം: ഒരു പൊതുതെരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയുമായിരുന്നു കുന്നത്തൂർ എൻഎസ്എസ് യൂണിയൻ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്. ഏതു വിധേനെയും ഭരണം പിടിക്കാൻ ഡിസിസി സെക്രട്ടറി കാരുവള്ളി ശശിയുടെ നേതൃത്വത്തിൽ ഒരു പാനൽ രംഗത്തുണ്ടായിരുന്നു. എൻഎസ്എസ് രജിസ്ട്രാർക്കെതിരേ ഇവർ കോടതിയെ സമീപിച്ചു. നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടത്താൻ നിരീക്ഷകനെ നിയോഗിക്കണമെന്നായിരുന്നു ആവശ്യം.

പക്ഷേ, കോടതി ഈ ആവശ്യം തള്ളി. തുടർന്ന് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ റിട്ട. ഡിവൈ.എസ്‌പി കെആർ ശിവസുതൻ പിള്ള നയിക്കുന്ന പാനൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. എതിർ പാനലിന് നേതൃത്വം നൽകിയ ശശിക്ക് 75 വോട്ട് മാത്രമാണ് ലഭിച്ചത്. കെആർ ശിവസുതൻപിള്ള (പ്രസിഡന്റ്), വിആർകെ ബാബു (വൈസ് പ്രസിഡന്റ്), ടി രവീന്ദ്രകുറുപ്പ് യൂണിയൻ (പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

കെആർ ശിവസുതൻപിള്ള, സി കൃഷ്ണൻകുട്ടി(ശാസ്താംകോട്ട),വിആർകെ ബാബു ആർകലാധരൻപിള്ള(പടി.കല്ലട) പികെ ഹരികൃഷ്ണൻ,എൻ രാമൻപിള്ള(ശൂരനാട് തെക്ക്),വി.അനിൽകുമാർ,വി ശാന്തകുമാർ(ശൂരനാട് വടക്ക്),എസ്.രാധാകൃഷ്ണപിള്ള,ബി അനിൽകുമാർ(കുന്നത്തൂർ)സി സുരേന്ദ്രൻപിള്ള,എം പ്രസന്നകുമാർ(പോരുവഴി),തോട്ടുവ മുരളി, ഉണ്ണികൃഷ്ണൻ(പള്ളിക്കൽ),പി വിജയലക്ഷ്മി,ബിന്ദു സുരേഷ്,ആർപി ഷൈലജ(വനിതാ പ്രതിനിധികൾ),ടി രവീന്ദ്രകുറുപ്പ്,ഉദയൻ,തുളസീധരൻപിള്ള,പി ഭാസ്‌കരൻനായർ,എസ് ശിവപ്രസാദ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി), ബി ബാലചന്ദ്രൻപിള്ള(യൂണിയൻ ഇലക്ട്രറൽ ബോർഡ് അംഗം)എന്നിവരാണ് വിജയിച്ചത്.

കോൺഗ്രസ് നേതൃത്വത്തിൽ ഭരണം പിടിക്കുക എന്നതായിരുന്നു ലക്ഷ്യം. ഔദ്യോഗിക പാനലിന് തെരഞ്ഞെടുപ്പിൽ മുൻതൂക്കമുണ്ടാകാൻ നേതൃത്വം സഹായിക്കുമെന്ന് ആരോപിച്ചാണ് നിരീക്ഷകനെ നിയമിക്കാൻ കോടതിയെ സമീപിച്ചത്. കോടതി ആവശ്യം തള്ളിയതും തിരിച്ചടിയായി.