- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈത്തിലും ഇന്ത്യക്കാർക്കു വിലക്ക്; വിമാന സർവീസ് നിർത്തി; ചരക്കു വിമാനങ്ങളുടെ സർവീസിന് വിലക്കില്ല
ദുബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് ഇന്ത്യയിൽനിന്നുള്ള കൊമേഴ്സ്യൽ വിമാനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തി. ഇന്നു മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നതായി ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
ഇന്ത്യയിൽനിന്ന് നേരിട്ടോ മറ്റേതെങ്കിലും രാജ്യം വഴിയോ കുവൈത്തിലേക്ക് വരുന്നവർക്കു നിയന്ത്രണം ഏർപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ട്വിറ്ററിൽ അറിയിച്ചു. ഇന്ത്യയ്ക്കു പുറത്ത് പതിനാലു ദിവസം താമസിച്ചവർക്കു മാത്രമാണ് കുവൈത്തിലേക്കു പ്രവേശനം.
കുവൈത്ത് പൗരന്മാർക്കും നേരിട്ടുള്ള ബന്ധുക്കൾക്കും വീട്ടുജോലിക്കാർക്കും രാജ്യത്തേക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. ചരക്കു വിമാനങ്ങളുടെ സർവീസിന് വിലക്കില്ല.നേരത്തെ ബ്രിട്ടൻ, യുഎഇ, കാനഡ എന്നീ രാജ്യങ്ങൾ ഇന്ത്യൻ വിമാനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Next Story