കുവൈറ്റ്: കുവൈത്തിൽ മലയാളി ദമ്പതികളുടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു. കൊയിലാണ്ടി സ്വദേശികളായ ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് ആണ് മരണപ്പെട്ടത്.

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിനെ ഉടൻതന്നെ കുവൈത്തിലെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രണ്ടു ദിവസത്തെ തീവ്ര ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

കൊയിലാണ്ടി നഗരസഭയിലെ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റുമായ വി.പി. ഇബ്രാഹിം കുട്ടിയുടെ പേരക്കുട്ടിയാണ് എസ്രാൻ ജവാദ്. മൃതദേഹം കുവൈത്തിൽ തന്നെ ഖബറടക്കും. പ്രവാസി മലയാളി സമൂഹത്തിൽ ഈ സംഭവം വലിയ ദുഃഖമുണ്ടാക്കി.