- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
മയക്കുമരുന്നിന് ഭയങ്കര ആസക്തി; ഒന്ന് സമയം തെറ്റിയാൽ വെപ്രാളം ഇളകും; കൈയ്യിൽ ഉണ്ടായിരുന്ന പണം മുഴുവൻ തീർന്നതും ഗതികെട്ട് കള്ളത്തരം; കുവൈറ്റിൽ കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
കുവൈറ്റ്: കുവൈറ്റിൽ ഡെലിവറി വാഹനം മോഷ്ടിച്ച പ്രതിയെ അഹമ്മദി പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തമായി യാത്ര ചെയ്യാൻ വാഹനമുണ്ടായിരുന്നില്ലെന്നും, മയക്കുമരുന്നിന് അടിമയായത് കാരണം ജോലി നഷ്ടപ്പെട്ട് തൊഴിൽരഹിതനായെന്നും പ്രതി പോലീസിന് മൊഴി നൽകി. ലഹരി വസ്തുക്കൾ ഉപയോഗിച്ചതിലൂടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടതാണ് വാഹനമോഷണത്തിലേക്ക് നയിച്ചതെന്നും ഇയാൾ വെളിപ്പെടുത്തി.
സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: മുത്‌ല ഏരിയയിൽ ഒരു വീട്ടിലേക്ക് സാധനം ഡെലിവറി ചെയ്യുന്നതിനിടെയാണ് സംഭവം. ഡെലിവറി ഡ്രൈവർ വിലാസം ഉറപ്പാക്കാൻ വാഹനം നിർത്തി പുറത്തിറങ്ങിയ തക്കത്തിന്, അജ്ഞാതനായ ഒരാൾ വാഹനം ഓടിച്ചുപോകുകയായിരുന്നു. ഉടൻ തന്നെ മറ്റൊരു ഏഷ്യൻ പ്രവാസി ഡെലിവറി ഡ്രൈവർ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിച്ചു.
പ്രതിയെ പിടികൂടിയപ്പോൾ, ഉപയോഗിക്കാൻ തയ്യാറാക്കിയ നിലയിലുള്ള അഞ്ച് സൂചികളും ഒരു റോളിൽ ക്രിസ്റ്റൽ മെത്തും ഇയാളിൽ നിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് ആസക്തിയാണ് തൻ്റെ ജീവിതം വഴിതെറ്റിച്ചതെന്നും തൊഴിൽ നഷ്ടപ്പെട്ട് നിവൃത്തികെട്ടതിനാലാണ് മോഷ്ടിച്ചതെന്നും പ്രതി സമ്മതിച്ചു.