കുവൈറ്റ്: കുവൈറ്റിൽ ഉഷ്ണക്കാറ്റ് വീശാൻ സാധ്യത എന്ന് വിവരങ്ങൾ. ഇത് സംബന്ധിച്ച മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് താപനില ഉയരാൻ കാരണമാകും. സജീവമായ തെക്കൻ കാറ്റ് കാരണം പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരുകയും ദൂരക്കാഴ്ച കുറയാൻ സാധ്യത ഉണ്ട്. നാളെ ഉച്ചയ്ക്ക് ശേഷം ഒരു ശീത തരംഗം കടന്നുപോകാൻ സാധ്യതയുണ്ട്.

കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് ശക്തമായി വീശുകയും ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയായി കുറയുകയും ചെയ്യും. ചില പ്രദേശങ്ങളിൽ ഇത് പൂർണ്ണമായും ഇല്ലാതായേക്കാം. കടൽ തിരമാലകൾ ആറ് അടി വരെ ഉയരാനും ക്രമേണ പൊടി അടിഞ്ഞുകൂടാനും സാധ്യത ഉണ്ടെന്നും വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി. അതുപോലെ ചൊവ്വാഴ്ച രാവിലെ മുതൽ കാലാവസ്ഥ മെച്ചപ്പെടാനും സാധ്യത ഉണ്ട്.