- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
കുവൈറ്റിൽ വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ അവയവങ്ങൾ ദാനം ചെയ്തു; കുടുംബങ്ങളുടെ ധീരമായ പ്രവർത്തിയെ അഭിനന്ദിച്ച് ഡോക്ടർമാർ
കുവൈറ്റ്: കുവൈറ്റിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അവയവങ്ങൾ ആവശ്യക്കാർക്ക് ദാനം ചെയ്തതിലൂടെ നിരവധി പേർക്ക് പുതുജീവൻ ലഭിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച 12 പേരിൽ 10 പേരുടെ കുടുംബങ്ങളാണ് ധീരമായ ഈ തീരുമാനമെടുത്തത്. കുവൈത്ത് അവയവ മാറ്റിവെക്കൽ കേന്ദ്രം ചെയർമാനും പ്രശസ്ത സർജനുമായ ഡോ. മുസ്തഫ അൽ മൗസവി കെടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ സമ്മതത്തോടെയാണ് അവയവദാനം നടന്നത്. ഇതിലൂടെ 20 വൃക്കകൾ, 3 ഹൃദയങ്ങൾ, 4 കരൾ, 2 ശ്വാസകോശങ്ങൾ (ഒന്നിന് മാത്രമേ പ്രവർത്തനക്ഷമത ഉണ്ടായിരുന്നുള്ളു) എന്നിവയാണ് സ്വീകരിച്ചത്. ഇതിൽ ഹൃദയവും വൃക്കയും കുവൈത്തിൽ തന്നെയും, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ആവശ്യമുള്ളവർക്ക് അബുദാബിയിലേക്കും അയച്ചു.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മൂന്നു കുവൈത്തി രോഗികൾക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി കാർഡിയാക് സർജൻ ഡോ. ബദർ അൽ അയ്യദ് അറിയിച്ചു.