- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
ഇവിടെ എത്ര 'രാത്രി'യായലും ആരും നിങ്ങളെ തുറിച്ചു നോക്കില്ല; നിങ്ങളെ പിന്തുടരാനും വരില്ല; നൈറ്റ് വാക്കിന് ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നായി കുവൈറ്റ്; പത്താം സ്ഥാനത്ത് യുഎഇ
കുവൈത്ത് സിറ്റി: രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ പോലും ഉയർന്ന സുരക്ഷാ അനുഭവം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഇടം നേടി. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാലപ്പ് കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ സുരക്ഷാബോധത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഈ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്.
സിംഗപ്പൂരാണ് രാത്രിയാത്രയ്ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമായി ഒന്നാം സ്ഥാനം നേടിയത്. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഒമാൻ നാലാം സ്ഥാനത്തും സൗദി അറേബ്യ അഞ്ചാം സ്ഥാനത്തും കുവൈത്ത് ഏഴാം സ്ഥാനത്തും എത്തി. ബഹ്‌റൈൻ ഒൻപതാം സ്ഥാനത്തും യുണൈറ്റഡ് അറബ് എമിറേറ്റ്സ് പത്താം സ്ഥാനത്തും ഇടം നേടി. ഹോങ്കോങ്ങും നോർവേയും യഥാക്രമം ആറാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമാണുള്ളത്.
ജിസിസി രാജ്യങ്ങളിലെ കർശനമായ പൊതുസുരക്ഷാ സംവിധാനങ്ങൾ, നിയമനടപടികൾ, സാമൂഹിക ഉത്തരവാദിത്തം എന്നിവയെല്ലാം രാത്രികാല യാത്രകളിൽ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവായതും ഇതിന് പ്രധാന കാരണമാണ്. കുവൈത്തിൽ പൊതുസ്ഥലങ്ങളിലും താമസ മേഖലകളിലും പോലീസ് സാന്നിധ്യം വ്യാപകമാണെന്നും, ഇത് സ്ത്രീകൾക്കും കുടുംബങ്ങൾക്കും രാത്രികാലങ്ങളിൽ ഭയമില്ലാതെ സഞ്ചരിക്കാൻ പ്രചോദനം നൽകുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.