- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
കുവൈറ്റിൽ കാൽ കുത്തിയാൽ കാണുന്നത് വിവാഹമോചിതരായ കുറെ ദമ്പതികളെ; ഇതിനോടകം റിപ്പോർട്ട് ചെയ്തത് 222 കേസുകൾ; കണക്കുകൾ പുറത്തുവിട്ട് അധികൃതർ
കുവൈറ്റ്: 2025 ജനുവരി 1 മുതൽ ജൂലൈ 31 വരെയുള്ള ഏഴ് മാസക്കാലയളവിൽ കുവൈറ്റിൽ 222 വിവാഹമോചന കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ കുവൈത്തി പൗരന്മാർ തമ്മിൽ നടന്നത് 5,993 വിവാഹങ്ങളാണ്. റിപ്പോർട്ട് പ്രകാരം, രേഖപ്പെടുത്തിയ ആകെ വിവാഹങ്ങളിൽ 75 ശതമാനത്തിലധികം കുവൈത്തികൾ തമ്മിലുള്ളതായിരുന്നു.
വിവാഹമോചന കേസുകളിൽ ശ്രദ്ധേയമായ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ഈ കാലയളവിൽ 287 കുവൈത്തി വനിതകൾ വിവാഹബന്ധം ആരംഭിക്കുന്നതിന് മുൻപുതന്നെ വിവാഹമോചനം നേടി. ഒരുമിച്ച് ജീവിച്ച ശേഷമുള്ള വിവാഹമോചനങ്ങളെക്കാൾ ഉയർന്ന നിരക്കാണിതെന്നത് ശ്രദ്ധേയമാണ്. കൂടാതെ, മറ്റ് ഭാര്യമാർ നിലവിലുള്ളപ്പോൾ ഒരു ഭാര്യയെ വിവാഹമോചനം ചെയ്ത 439 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിവാഹമോചന കണക്കുകൾ വർധിച്ചിട്ടുണ്ടെങ്കിലും, കുവൈത്തികൾക്കിടയിലെ മൊത്തത്തിലുള്ള വിവാഹനിരക്ക് ഇപ്പോഴും ശക്തമായി തുടരുന്നതായി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2,29,885 കുവൈത്തി വനിതകൾ സ്വദേശി പുരുഷന്മാരെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. വിദേശ പൗരന്മാരെ വിവാഹം കഴിച്ച കുവൈത്തി വനിതകളുടെ എണ്ണം 19,724 ആണ്. ഇവരിൽ അറബ്, ഏഷ്യൻ, യൂറോപ്യൻ, അമേരിക്കൻ, ആഫ്രിക്കൻ, ഓസ്‌ട്രേലിയൻ പൗരന്മാരുമായിട്ടുള്ള വിവാഹങ്ങൾ ഉൾപ്പെടുന്നു.
വിദേശ വിവാഹങ്ങളിൽ അറബ് പൗരന്മാരുമായുള്ള വിവാഹങ്ങളാണ് (18,186) ഏറ്റവും കൂടുതൽ. ഏഷ്യൻ പൗരന്മാരുമായുള്ള വിവാഹങ്ങൾ (698) മൂന്നാം സ്ഥാനത്താണ്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത്, കുവൈത്തി സമൂഹം ഇപ്പോഴും തങ്ങളുടെ വിവാഹബന്ധങ്ങളിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്നു എന്നാണ്.