കുവൈറ്റ്: പൊതുസ്ഥലങ്ങളിലും റോഡരികുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി കുവൈത്ത് മുനിസിപ്പാലിറ്റി. ശുചിത്വ നിയമങ്ങളുടെ ലംഘനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കുറ്റക്കാർക്ക് കനത്ത പിഴ ചുമത്താൻ അധികൃതർ തീരുമാനിച്ചു. ട്രാഫിക്, വൈദ്യുതി, ജല, പരിസ്ഥിതി നിയമങ്ങൾക്കൊപ്പം മുനിസിപ്പാലിറ്റിയുടെ മേൽനോട്ട, റെഗുലേറ്ററി ബോഡികളും പിഴ ചുമത്തേണ്ടത് അനിവാര്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പൊതുശുചിത്വ നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, കുറ്റകൃത്യങ്ങൾക്ക് ആനുപാതികമായ ശിക്ഷാ നടപടികളും പിഴയും ഏർപ്പെടുത്തണമെന്ന് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് ഡയറക്ടറുമായ മുഹമ്മദ് അൽ സിന്ദാൻ ആവശ്യപ്പെട്ടു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനും ലക്ഷ്യമിട്ടുള്ള ഈ നടപടികളിലൂടെ നിയമലംഘനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാനാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. മുനിസിപ്പാലിറ്റി