- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
രാത്രി കുവൈറ്റ് ആകാശത്ത് തെളിഞ്ഞത് അസാധാരണ കാഴ്ച; കാണാൻ ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടി ആളുകൾ; വിസ്മയിപ്പിച്ച് 'ജയന്റ് മൂൺ' പ്രതിഭാസം; ദൃശ്യങ്ങൾ പുറത്ത്
കുവൈത്ത്: കുവൈറ്റ് ആകാശത്ത് അപൂർവ്വവും മനോഹരവുമായ ഒരു പ്രതിഭാസം ദൃശ്യമായി. 'ജയൻ്റ് ഹാർവെസ്റ്റ് മൂൺ' എന്നറിയപ്പെടുന്ന ഒക്ടോബർ ചന്ദ്രനാണ് നഗരവാസികൾക്ക് വിസ്മയം സമ്മാനിച്ചത്. ഈ പ്രതിഭാസം വ്യാഴാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
അൽ-അജാരി സയൻ്റിഫിക് സെൻ്റർ ഡയറക്ടർ യൂസഫ് അൽ അജാരിയുടെ വിശദീകരണമനുസരിച്ച്, സാധാരണയായി കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം കൂടുതൽ വലിപ്പത്തിലും 30 ശതമാനം കൂടുതൽ തിളക്കത്തിലുമാണ് ഈ പ്രതിഭാസത്തിൽ ചന്ദ്രനെ കാണാൻ സാധിക്കുന്നത്. ഭൂമിയുടെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ചന്ദ്രൻ ഭൂമിക്ക് സമീപത്തുകൂടി സഞ്ചരിക്കുമ്പോഴാണ് ഇത്തരമൊരു പ്രതിഭാസം സംഭവിക്കുന്നത്.
ചരിത്രപരമായി, വിളവെടുപ്പ് കാലത്തെ കർഷകർക്ക് ഈ ചന്ദ്രന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇതിൻ്റെ ശക്തമായ പ്രകാശത്തിൽ വിളവെടുപ്പ് ജോലികൾ രാത്രിയിലും ദീർഘനേരം തുടരാൻ അവർക്ക് സാധിച്ചിരുന്നു. ശരത്കാല വിഷുവത്തിന് ശേഷമുള്ള ആദ്യത്തെ പൗർണ്ണമി ആയതിനാലാണ് ഈ ചന്ദ്രനെ 'ഹാർവെസ്റ്റ് മൂൺ' എന്ന് വിശേഷിപ്പിക്കുന്നത്. കുവൈത്ത് ആകാശത്ത് ഈ ചന്ദ്രനെ വ്യക്തമായി കാണാനും രേഖപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.