കുവൈറ്റ്: കുവൈറ്റിൽ ദശലക്ഷക്കണക്കിന് വ്യാജ യുഎസ് ഡോളറുകൾ കടത്തി വിതരണം ചെയ്ത ക്രിമിനൽ ശൃംഖലയെ കള്ളനോട്ട് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. ഒരു അറബ് രാജ്യത്ത് നിർമ്മിച്ച ഈ കള്ളനോട്ടുകൾ 50 ശതമാനം ഇളവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.

ഒരു ലക്ഷം ഡോളർ കേവലം 16,000 കുവൈത്തി ദിനാറിനാണ് വിൽക്കാൻ വാഗ്ദാനം ചെയ്തത്. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിൽ പ്രധാന പ്രതി പിടിയിലാവുകയും, ഇയാളുടെ താമസസ്ഥലത്തു നിന്ന് ലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള കൂടുതൽ വ്യാജ കറൻസികൾ കണ്ടെത്തുകയും ചെയ്തു. ഹവല്ലി, ഫർവാനിയ എന്നിവിടങ്ങളിലെ കൂട്ടാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.