കുവൈറ്റ്: കുവൈറ്റിലെ സാൽമിയ ഏരിയയിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവ് മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു.

മകൻ അസ്വാഭാവികമായി പെരുമാറുന്നുവെന്നും ജനലിലൂടെ ചാടാൻ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി അമ്മ നൽകിയ വിവരത്തെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. മകന്റെ ചാട്ടം അമ്മ തടയുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.

പ്രാഥമിക വൈദ്യപരിശോധനയിൽ യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. വിഷാദരോഗം കാരണം ഡോക്ടർ നിർദ്ദേശിച്ച അളവിനേക്കാൾ കൂടുതൽ മരുന്ന് കഴിച്ചതാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു.