കുവൈറ്റ്: ദാമ്പത്യ തർക്കങ്ങളെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി ഇന്ത്യക്കാരന് കുവൈറ്റ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കുവൈത്തിലെ സാൽമി ഏരിയയിലെ വീട്ടിൽ വെച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്.

കേസ് രേഖകൾ പ്രകാരം, മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് കോടതി കണ്ടെത്തി. പ്രതി ഭാര്യയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് ആവർത്തിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ യുവതിക്ക് തലയിൽ ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ അധികൃതർ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് ജഡ്ജി നായെഫ് അൽ-ദഹൂം ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചത്.