കുവൈത്ത് സിറ്റി: വ്യാജ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് കേസിൽ കുവൈത്തിലെ ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ഒരു കേണലിനും എട്ട് പ്രവാസികൾക്കും നാല് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കാസേഷൻ കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രവാസികളെ ശിക്ഷാ കാലാവധിക്ക് ശേഷം രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേണലിനെതിരെ വ്യാജരേഖ ചമച്ച കുറ്റമാണ് തെളിയിക്കപ്പെട്ടത്. പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് പകരമായി കൈക്കൂലി വാങ്ങിയ കുറ്റത്തിലാണ് എട്ട് പ്രവാസികളെ ശിക്ഷിച്ചത്. ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും പുറപ്പെടുവിച്ച വിധികൾ കാസേഷൻ കോടതി ശരിവെക്കുകയായിരുന്നു.