- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ സന്ദർശകവിസകളുടെ കാലാവധി നീട്ടി; മടങ്ങാനുള്ളവർക്ക് മൂന്നുമാസംകൂടി സമയം

കുവൈറ്റ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രവാസികൾക്കായി നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് കുവൈത്ത് ഭരണകൂടം. സന്ദർശക വിസയിൽ എത്തിയവർക്കും നിലവിൽ രാജ്യത്തിന് പുറത്തുള്ള താമസക്കാർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.
കുവൈത്തിൽ നിലവിലുള്ള വിദേശികളുടെ സന്ദർശക വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി. വിസ കാലാവധി തീരാറായവർക്ക് നിലവിലെ സാഹചര്യം പരിഗണിച്ച് ഇത് വലിയ ആശ്വാസമാകും.
നിലവിൽ കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ മൂന്ന് മാസത്തെ സമയം കൂടി അധികമായി അനുവദിച്ചു. യാത്രാ തടസ്സങ്ങൾ നേരിടുന്നവർക്ക് തങ്ങളുടെ താമസം നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.
മേഖലയിലെ സംഘർഷം കാരണം വിമാന സർവീസുകളിലും യാത്രകളിലും ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ കണക്കിലെടുത്താണ് മാനുഷിക പരിഗണനയോടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഈ തീരുമാനമെടുത്തത്.


