കുവൈറ്റ്: കുവൈറ്റിൽ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയ 29 പേർ അറസ്റ്റിൽ. ആറ് കുവൈത്ത് സ്വദേശികളും 23 പ്രവാസികളും ഉൾപ്പെടെ 29 പേരെ ആഭ്യന്തര മന്ത്രാലയം നിയമ നടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

ഇറാൻ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സാഹചര്യങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രീകരണം ഗുരുതര നിയമലംഘനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.