- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു ദിവസം കാത്തിരുന്നു; എയർ ആംബുലൻസ് കിട്ടിയില്ല; ലക്ഷദ്വീപിൽ രോഗി മരിച്ചു, പരാതി
അഗത്തി: നാല് ദിവസം കാത്തുനിന്നിട്ടും എയർ ആംബുലൻസ് കിട്ടാതെ ലക്ഷദ്വീപിൽ രോഗി മരിച്ചെന്ന് പരാതി. തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് മരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റാനായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. എന്നാൽ, എയർ ലിഫ്റ്റ് ചെയ്യാൻ എയർ ആംബുലൻസ് കിട്ടിയിരുന്നില്ല.
ഇന്ന് രാവിലെയാണ് സെയ്ദ് മുഹമ്മദ് മരിച്ചത്. കഴിഞ്ഞ മാസം ചെത്ത്ലത്തിൽ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവും വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്യാൻ കഴിയാതെ മരിച്ചിരുന്നു.
Next Story