- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രശസ്ത ടെലിവിഷൻ അവതാരകൻ ലാറി കിങ് അന്തരിച്ചു; അന്ത്യം കോവിഡ് രോഗ ബാധയെ തുടർന്ന്; വിട പറഞ്ഞത് അമേരിക്കൻ റേഡിയോ-ടെലിവിഷൻ-ഡിജിറ്റൽ രംഗത്തെ അതികായൻ
വാഷിങ്ടൺ: പ്രശസ്ത റേഡിയോ-ടെലിവിഷൻ അവതാരകൻ ലാറി കിങ്(87) അന്തരിച്ചു. ലോസ് ആഞ്ജലിസിലെ സേഡാർസ്-സിനായി മെഡിക്കൽ സെന്ററിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. കോവിഡ് ബാധയെ തുടർന്നാണ് അന്ത്യമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഏറെക്കാലമായി ലാറി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചു വരികയായിരുന്നു. 2019-ൽ അദ്ദേഹത്തിന് ഗുരുതര പക്ഷാഘാതം ഉണ്ടായിരുന്നു. പ്രമേഹ രോഗബാധിതനുമായിരുന്നു.
അമേരിക്കൻ റേഡിയോ-ടെലിവിഷൻ-ഡിജിറ്റൽ രംഗത്തെ അതികായനായിരുന്നു ലാറി. 63 വർഷത്തോളം നീണ്ട കരിയറിൽ ലോക നേതാക്കൾ, സിനിമാതാരങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിങ്ങനെ നിരവധി പ്രമുഖരുമായി അദ്ദേഹം അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്.
1933 നവംബർ 19ന് ന്യൂയോർക്കിലെ ബ്രൂക്ലിനിൽ റഷ്യൻ-യഹൂദ ദമ്പതികളുടെ മകനായാണ് ലാറിയുടെ ജനനം. 1957-ൽ മിയാമി റേഡിയോ സ്റ്റേഷനിൽ ഡിസ്‌ക് ജോക്കിയായാണ് തൊഴിൽജീവിതം ആരംഭിച്ചു. തുടർന്ന് 1985-ൽ സി.എൻ.എന്നിൽ ജോലിക്കു ചേർന്നു.
1985 മുതൽ 2010 വരെ സി.എൻ.എന്നിൽ സംപ്രേഷണം ചെയ്ത ലാറി കിങ് ലൈവ് എന്ന പരിപാടിക്ക് ലോകം മുഴുവൻ ആരാധകരുണ്ടായിരുന്നു. ജെറാൾഡ് ഫോർഡ് മുതൽ ബരാക്ക് ഒബാമ വരെ അധികാരത്തിലിരുന്ന എല്ലാ അമേരിക്കൻ പ്രസിഡന്റുമാരുമായും ലാറി അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്