ബ്രിട്ടനിലെ കുടിയേറ്റക്കാരോടുള്ള ശത്രുതാപരമായ നിലപാടും ഗവണ്മെന്റിന്റെ പുതിയ നിയന്ത്രണങ്ങളും; കെയര്‍ ഹോം മേഖലയെ സാരമായി ബാധിക്കുമെന്ന്
ലണ്ടന്‍: ബ്രിട്ടനില്‍ രൂപം കൊണ്ട, കടുത്ത കുടിയേറ്റ വികാരം എന്‍ എച്ച് എസ്, കെയര്‍ ഹോം ജീവനക്കാരെ യു കെയില്‍ ജോലിക്കായി അപേക്ഷിക്കുന്നതില്‍ നിന്നും പിന്മാറ്റുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. അതേസമയം, ഇപ്പോഴുള്ളവരില് ഒരു വിഭാഗം സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചു പോകാനും ഒരുങ്ങുകയാണെന്ന് ആരോഗ്യ, നിയമ വിദഗ്ധര്‍ പറഞ്ഞതായി ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലകളിലേക്ക് ലഭിച്ചത് വെറും 2,900 അപേക്ഷകള്‍ മാത്രമാണ്. 2023 ജൂലായിലെ കണക്കുമായി […]
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: ബ്രിട്ടനില്‍ രൂപം കൊണ്ട, കടുത്ത കുടിയേറ്റ വികാരം എന്‍ എച്ച് എസ്, കെയര്‍ ഹോം ജീവനക്കാരെ യു കെയില്‍ ജോലിക്കായി അപേക്ഷിക്കുന്നതില്‍ നിന്നും പിന്മാറ്റുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. അതേസമയം, ഇപ്പോഴുള്ളവരില് ഒരു വിഭാഗം സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചു പോകാനും ഒരുങ്ങുകയാണെന്ന് ആരോഗ്യ, നിയമ വിദഗ്ധര്‍ പറഞ്ഞതായി ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലകളിലേക്ക് ലഭിച്ചത് വെറും 2,900 അപേക്ഷകള്‍ മാത്രമാണ്. 2023 ജൂലായിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 82 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഹെല്‍ത്ത്, കെയര്‍ മേഖലയിലെ ജീവനക്കാര്‍ക്കും ആശ്രിത വിസയില്‍ കുടുംബത്തെ കൊണ്ടു വരുന്നതിനുള്ള വിലക്ക് ഉള്‍പ്പടെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളാണ് അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകാന്‍ കാരണമായത്. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍മാരുടെ ആശ്രിതരുടെ വിസ അപേക്ഷകളുടെ എണ്ണം 2024 ഏപ്രിലിനും ജൂലായ്ക്കുമിടയില്‍ 22,200 ആയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചത് 75,300 അപേക്ഷകളായിരുന്നു.
സാമൂഹ്യ ക്ഷേമ മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന 1,25,000 ഓളം ഒഴിവുകള്‍ നികത്താന്‍, ഈ കടുത്ത നിയമങ്ങള്‍ തടസ്സമാകുമെന്ന് ഈ മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാണിച്ചതാണ്. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ അപേക്ഷകളില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ കുറവ്, സമ്പൂര്‍ണ്ണമായും സമഗ്രമായും പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യ ക്ഷേമ സംവിധാനം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വിഘാതം സൃഷ്ടിക്കുമെന്ന ഏയ്ജ് യു കെയുടെ ചാരിറ്റി ഡയറക്ടര്‍ കരോലിന് അബ്രഹാംസ് പറഞ്ഞു.
ഇവിടെ സര്‍ക്കാരിനെ വെട്ടിലാക്കുന്നത് തികച്ചും വിരുദ്ധമായ രണ്ട് ആവശ്യകതകളാണ്. ഒരു വശത്ത് കുടിയേറ്റം നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടത് ഉണ്ട്. എന്നാല്‍, മറുവശത്ത് സാമൂഹ്യ ക്ഷേമ മെഖലയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും വേണം. ഈ മേഖലയാണെങ്കില്‍ വിദേശ ജീവനക്കാരെ അമിതമായി ആശ്രയിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. വേതനം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമെ പ്രാദേശികമായി കൂടുതല്‍ ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുകയുമുള്ളു.
കുടിയേറ്റം അങ്ങേയറ്റം വൈകാരികമായ ഒരു വിഷയമായി മാറുമ്പോള്‍, വിദേശ ജീവനക്കാര്‍ കുറയുന്നത് ഈ മേഖലക്ക് അത്യന്തം വിനാശകരമായ ഒരു സ്ഥിതിവിശേഷം വരുത്തിയിരിക്കുകയാണ്. കെയര്‍ ദായകര്‍ക്കും ലോക്കല്‍ അഥോറിറ്റി കമ്മീഷണര്‍മാര്‍ക്കും മേല്‍ സമ്മര്‍ദ്ദം കൂറ്റുകയാണ്. ജീവനക്കാരുടെ എണ്ണം കുറയുമ്പോള്‍, സുരക്ഷിതമായ ചികിത്സയും ശ്രദ്ധയും ലഭിക്കുക എന്നത് അത് ഏറെ ആവശ്യമായ വൃദ്ധര്‍ക്കും അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും കൂടുതല്‍ ക്ലേശകരമായി മാറുകയാണ്. ബ്രിട്ടനില്‍ ജോലിക്കെത്തുമ്പോള്‍ കുറ്റുംബത്തെ കൂടെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ വേതന പരിധി കഴിഞ്ഞ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
റെക്കോര്‍ഡ് ഉയരത്തിലുണ്ടായിരുന്ന ഒഴിവുകള്‍ അതിവേഗം നികത്തി കൊണ്ടിരുന്ന ഒരു സമയത്താണ് സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിയതെന്ന് നാഷണല്‍ കെയര്‍ അസ്സോസിയേഷന് ചെയര്‍പേഴ്സണ്‍ നാഡ്ര അഹമ്മദ് പറയുന്നു. 2021 - 22 കാലഘട്ടത്തില്‍ 1,65,000 ഒഴിവുകള്‍ ഈ മേഖലയിലുണ്ടായിരുന്നത് 1,25,000 ആക്കി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇത് വീണ്ടും ഉയരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അതിനു പുറമെയാണ് ഇപ്പോള്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാര്‍ തിരികെ പോകാന്‍ ഒരുങ്ങുന്നത്.
യു കെ യിലെക്ക് പുതിയ ജീവനക്കാര്‍ വരാന്‍ മടിക്കുന്ന സാഹചര്യവുമാണ് ഉള്ളതെന്ന് അഹമ്മദ് പറഞ്ഞു. കെയര്‍ മേഖലയിലേക്ക് ഏറ്റവുമധികം ജീവനക്കാര്‍ വരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിലുള്ളവര്‍ ഇപ്പോള്‍ ബ്രിട്ടനു പകരം ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ തുടങ്ങിയ മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.