- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പെട്രോള്‍ പമ്പിലേക്ക് ഇരച്ചെത്തിയ ബെന്‍സ്; സ്കൂട്ടറും ഓട്ടോയും കാറും ഇടിച്ചു തകര്‍ത്തു; ഇന്ധനം നിറക്കുന്ന മെഷീനില്‍ കാര്‍ ഇടിക്കാതിരുന്നത് ഒഴിവാക്കിയത് വന്‍ ദുരന്തം; അപകടമുണ്ടാക്കിത് പള്ളിക്കുന്നിലെ വ്യവസായി മോഹനകൃഷ്ണന്റെ ഡ്രൈവിംഗ്; തളാപ്പിലെ പമ്പില്‍ സംഭവിച്ചത്
കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിലെ പാമ്പന്‍ മാധവന്‍ റോഡിലെ തളാപ്പ് എന്‍കെബിടി പെട്രോള്‍ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാനെത്തിയ ബെന്‍സ് കാര്‍ നിയന്ത്രണം തെറ്റി സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. കാലിന് ഗുരുതര പരിക്കേറ്റ കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി റെജിനയെ (36) കണ്ണൂരിലെ സ്വകാ ര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ധനം നിറക്കുന്ന മെഷീനില്‍ കാര്‍ ഇടിക്കാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച വൈകിട്ട് 6.10-നാണ് വ്യവസായിയായ പള്ളിക്കുന്നിലെ മോഹനകൃഷ്ണന്‍ ഓടിച്ച കാറിന്റെ നിയന്ത്രണം തെറ്റി അപകടമുണ്ടായത്. യുവതിയെ ഇടിച്ചുതെറിപ്പിച്ചശേഷം എതിര്‍ വശത്തെ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ചാണ് കാര്‍ നിന്നത്. പെട്രോള്‍ പമ്പിലെ ഇന്ധനം നിറക്കുന്ന നോസില്‍ കാര്‍ തട്ടി ഇളകിവീണു.
കാറിടിച്ച് ചെക്കിക്കുളം സ്വദേശിയായ ഗണേശന്റെ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നു. ഗണേശന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ റെജിനയുടെ സ്‌കൂട്ടറിനും മറ്റൊരു കാറിനും ഇടിയുടെ ആഘാതത്തില്‍ കേടുപാടുണ്ട്. അപകടം കണ്ട് പേടിച്ചുമാറിയ പമ്പ് ജീവനക്കാരന്‍ അഞ്ചാംപീടികയിലെ കെ. അശോകന്റെ കൈയ്ക്ക് പരിക്കേറ്റു.
കണ്ണൂര്‍ ടൗണ്‍ പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി വാഹനങ്ങള്‍ നീക്കി. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാവാം അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.