കോഴഞ്ചേരി: നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. ചൂരത്തലയ്ക്കല്‍ ജോസ് ചാക്കോയുടെ മകന്‍ സജു ജോസഫ്(27) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.15 ഓടെ ആറന്മുള-ചെങ്ങന്നൂര്‍ റോഡില്‍ ആറാട്ടുപുഴ ദേവീക്ഷേത്രത്തിന് സമീപം കരയോഗമന്ദിരത്തിന്റെ മതിലിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടം.

ഇലന്തൂര്‍ പരിയാരത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സജു. സ്ഥാപനത്തിന്റെ ഉടമയോടൊപ്പം ചെങ്ങന്നൂരില്‍ നിന്ന് ഇലന്തൂരിലേക്ക വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി പോലീസ് അറിയിച്ചു. മാതാവ്: സിജി ജോസ്. സഹോദരന്‍: ജോജി ജോസ്. സംസ്‌കാരം പിന്നീട്.