ബെംഗളൂരു: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കുന്നവര്‍ക്ക് 3 മാസം തടവോ 10,000 രൂപ പിഴയോ വിധിക്കുന്ന നിയമഭേദഗതി കര്‍ണാടക സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. വാക്കുകള്‍, ചിഹ്നങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് മനഃപൂര്‍വമായി ഡോക്ടര്‍മാരെ അപമാനിക്കുന്നവര്‍ക്കെതിരെയാണു നടപടി നിര്‍ദേശിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, നഴ്‌സിങ് ഹോം, മറ്റേണിറ്റി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാര്‍ക്കും നിയമപരിരക്ഷ ലഭിക്കും.