- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കിയാല്‍ പിടി വീഴും; 500 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് വകുപ്പ്
റിയാദ്: സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കിയാല്‍ ട്രാഫിക് വകുപ്പിന്റെ പിടിവീഴും. ഇത് ട്രാഫിക്ക് നിയമലംഘനമായി കണക്കാക്കി 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ട്രാഫിക് വകുപ്പ്. സ്‌കൂളിന് സമീപം ഹോണ്‍ മുഴക്കിയാല്‍ ട്രാഫിക്ക് നിയമലംഘനത്തിന് പുറമേ ഡ്രൈവിങ് മര്യാദകളുടെ ലംഘനവും മോശമായ പെരുമാറ്റവുമായി കണക്കാക്കുമെന്ന് ട്രാഫിക് വകുപ്പ് പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കി ശബ്ദമുണ്ടാക്കുന്നത് ലംഘനമാണ്. 300 […]
റിയാദ്: സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കിയാല്‍ ട്രാഫിക് വകുപ്പിന്റെ പിടിവീഴും. ഇത് ട്രാഫിക്ക് നിയമലംഘനമായി കണക്കാക്കി 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ട്രാഫിക് വകുപ്പ്.
സ്‌കൂളിന് സമീപം ഹോണ്‍ മുഴക്കിയാല്‍ ട്രാഫിക്ക് നിയമലംഘനത്തിന് പുറമേ ഡ്രൈവിങ് മര്യാദകളുടെ ലംഘനവും മോശമായ പെരുമാറ്റവുമായി കണക്കാക്കുമെന്ന് ട്രാഫിക് വകുപ്പ് പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കി ശബ്ദമുണ്ടാക്കുന്നത് ലംഘനമാണ്. 300 മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് വകുപ്പ് വിശദീകരിച്ചു.
നഗരങ്ങളിലെയും ഗവര്‍ണറേറ്റുകളിലെയും എല്ലാ റോഡുകളിലും ജങ്ഷനുകളിലും തുരങ്കങ്ങളിലും സഞ്ചാരം സുഗമമാക്കുന്നതിനും സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും മുന്നിലുള്ള കവലകള്‍ നിയന്ത്രിക്കുന്നതിനും ട്രാഫിക് പട്രോളിങ് ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ ഗതാഗതത്തിനും തിരക്ക് കുറയ്ക്കുന്നതിനുമാണെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.