- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് യുഎഇയില്‍
അബുദാബി: ജി.സി.സി. രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷത്തിനു മുകളിലായി. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിങ് പാര്‍ലമെന്റില്‍ അറിയിച്ചതാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവുംകൂടുതല്‍ ഇന്ത്യക്കാരുള്ളത് യു.എ.ഇ.യിലാണ്. യുഎഇയിലെ താമസക്കാരിന് 35.5 ലക്ഷം പേരും ഇന്ത്യക്കാരാണ്. 26 ലക്ഷം ഇന്ത്യക്കാരുള്ള സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 11 ലക്ഷത്തിലേറെപ്പേരുമായി കുവൈത്താണ് മൂന്നാമത്. ഒമാന്‍-7.79 ലക്ഷം, ഖത്തര്‍-7.45 ലക്ഷം, ബഹ്റൈന്‍- 3.23 ലക്ഷം എന്നിങ്ങനെയാണ് മറ്റു ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം.
ഐ.ടി., എന്‍ജിനിയറിങ്, ബാങ്കിങ്, ഫിന്‍ടെക്, ആരോഗ്യം തുടങ്ങി ഏറെ വൈദഗ്ധ്യം വേണ്ട മേഖലകള്‍ മുതല്‍ ശുചീകരണം, വീട്ടുജോലി തുടങ്ങിയ മേഖകളില്‍വരെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഗള്‍ഫിലെ അതിസമ്പന്നരുടെ എണ്ണത്തിലും ഇന്ത്യക്കാരാണ് മുന്നില്‍. ഈ വര്‍ഷം ജൂണ്‍ 30 വരെ 1.8 ലക്ഷം ഇന്ത്യക്കാര്‍ക്ക് എമിേഗ്രഷന്‍ ക്ലിയറന്‍സ് നല്‍കിയതായും മന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 3.98 ലക്ഷം പേര്‍ക്കാണ് എമിേഗ്രഷന്‍ ക്ലിയറന്‍സ് നല്‍കിയത്. 10-ാം ക്ലാസിനുതാഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും നഴ്സിങ് ഉള്‍പ്പെടെ ചില മേഖലകളില്‍ ജോലിക്കു പോകുന്നവര്‍ക്കുമാണ് എമിേഗ്രഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളത്.