- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മംഗളൂരുവില്‍ പാഴ്സല്‍ വാന്‍ സ്കുട്ടറില്‍ ഇടിച്ച് പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു; സംസ്ക്കാരം നാളെ
പത്തനംതിട്ട: മംഗളൂരുവിലുണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മംഗളൂരു ബണ്ട്വാള്‍ പഞ്ചല്‍കട്ടെ ദേശീയപാതയില്‍ കവളപ്പദുരുവില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ അപകടത്തില്‍ കൊണാജെ മംഗളൂര് യൂണിവേഴ്സിറ്റിയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ആയിരുന്ന ഇലവുംതിട്ട മുട്ടത്തു കോണം പുല്ലാമലയില്‍ സുരേഷിന്റെ മകന് സുമിത്ത് (22) ആണ് മരിച്ചത്.
ഒപ്പം സഞ്ചരിച്ചിരുന്ന കാസര്‍കോട് ബേക്കല്‍ സ്വദേശി ഗുരുപ്രീതിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനം മറികടന്ന് എത്തിയ പാര്‍സല്‍ വാന്‍ സുമിത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ സുമിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
നാട്ടുകാര്‍ ആണ് ഗുരുപ്രീതിനെ ആശുപത്രിയില്‍ എത്തിച്ചത്. ബണ്ട്വാള്‍ ട്രാഫിക് എസ്.ഐ സുതേഷിന്റെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു. പത്മയാണ് മാതാവ്. ഡോ: സൈമ സുരേഷ് സഹോദരി. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 11 വീട്ടുവളപ്പില്‍ നടക്കും.