കണ്ണൂര്‍: കീച്ചേരിയില്‍ ശോഭായാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം മര്‍ദിച്ചതായി പരാതി. കല്യാശ്ശേരി സെന്‍ട്രലിലെ ബിജെപി പ്രവര്‍ത്തകന്‍ പി.സി.ബാബുവിനു (40) നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്കും കൈകള്‍ക്കും ഗുരുതര പരുക്കേറ്റ ബാബുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 8ന് ബാബുവിന്റെ വീടിനടുത്തായിരുന്നു സംഭവം. അക്രമിസംഘം ഇരുമ്പുവടികളും വാളുകളും കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. കണ്ണപുരം പൊലീസ് അന്വേഷണം തുടങ്ങി.