പാലാ: റംബുട്ടാന്‍ പഴം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണ മരണം. കിഴപറയാര്‍ മരുതൂര്‍ സുനില്‍ലാലിന്റെ ഇളയ മകന്‍ ബദരീനാഥാണ് മരിച്ചത്. എട്ടു മാസമാണ് കുഞ്ഞിന്റെ പ്രായം. ഇന്നലെ വൈകിട്ട് കിഴപറയാറിലെ വീട്ടിലാണ് സംഭവം. റമ്പൂട്ടാന്‍ വിഴുങ്ങിയതോടെ ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ വീട്ടുകാര്‍ ഉടന്‍ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഖത്തറില്‍ വാഹന കമ്പനിയില്‍ ജീവനക്കാരനായ സുനില്‍ലാല്‍ കഴിഞ്ഞ ദിവസമാണ് അവധിക്കു നാട്ടിലെത്തിയത്. അമ്മ: ശാലിനി കരിങ്കുന്നം ഗവ. ആശുപത്രിയില്‍ ഫാര്‍മസിസ്റ്റാണ്. സഹോദരി: ജാന്‍വി.