തിരുവനന്തപുരം: നാളെ സ്വതന്ത്ര്യ ദിന അവധിയായതിനാല്‍ സംസ്ഥാനത്തെ ബെവ്‌കോ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനത്തില്‍ പൊതു അവധിയായതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും അവധി നല്‍കിയിട്ടുള്ളത്.

നാളെ ബിവറേജ് തുറക്കില്ലെങ്കിലും കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കാണ് ഇപ്രകാരം ബെവ്കോയ്ക്ക് അവധിയുള്ളത്.

അതേസമയം ഈ മാസം 20 ന് സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കും. ശ്രീനാരായണഗുരു ജയന്തി ആയതിനാലാണ് ഓഗസ്റ്റ് 20 ന് സംസ്ഥാനത്ത് ഡ്രൈ ഡേ ഏര്‍പ്പെടുത്തിയിട്ടുള്ളത്.