ഇടുക്കി: വാളയാര്‍ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതിയുടെ അനുമതി. പാലക്കാട് പോക്‌സോ കോടതിയില്‍ നിലനില്‍ക്കുന്ന കേസ് മാറ്റാന്‍ അനുമതി തേടി സിബിഐയാണ് കോടതിയെ സമീപിചച്ചിരുന്നത്.

വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ് നിലവില്‍ സിബിഐയാണ് പുനരന്വേഷിക്കുന്നത്. സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ആക്ഷന്‍ കൗണ്‍സിലും കോടതിയെ സമീപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് സിബിഐ നീക്കം എന്നായിരുന്നു ആക്ഷേപം. ഇത് തളളിയാണ് കോടതിയുത്തരവ്.

വിദഗ്ധ പരിശീലനം നേടിയ ജഡ്ജിമാരാണ് പോക്‌സോ കേസുകള്‍ കേള്‍ക്കേണ്ടത് എന്നതിനാല്‍ കോടതിമാറ്റം നീതിനിഷേധത്തിനു കാരണമാകും. കേസിലെ എല്ലാ പ്രതികളും സാക്ഷികളും പാലക്കാട് ഉള്ളവരാണെന്നിരിക്കെ കോടതി മാറ്റാനുള്ള ശ്രമങ്ങളില്‍നിന്നു സി.ബി.ഐ. പിന്തിരിയണമെന്നും നീതി സമരസമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.