- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായാധിക്യവും തുടര്‍ച്ചയായ നാവുപിഴയും അലട്ടുന്ന ബൈഡന് കോവിഡും; അമേരിക്കന്‍ പ്രസിഡന്റ് ഐസുലേഷനില്‍; ആശങ്ക വേണ്ടെന്ന് വൈറ്റ് ഹൗസ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിസ് സ്ഥിരീകരിച്ചു. കാര്യമായ രോഗലക്ഷണങ്ങളില്ല. നേരത്തെ പ്രഖ്യാപിച്ച എല്ലാ പ്രചാരണ പരിപാടികളും റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഐസൊലേഷനില്‍ കഴിഞ്ഞു കൊണ്ട് ഔദ്യോഗിക ചുമതല വഹിക്കുമെന്നും രോഗ സൗഖ്യം നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ബൈഡന്‍ അറിയിച്ചു.
ലാസ് വെഗാസില്‍ തിരഞ്ഞെടുപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. പാക്‌സ്ലോവിഡിന്റെ ആദ്യ ഡോസ് ബൈഡന് നല്‍കിയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. മൂക്കൊലിപ്പും ചുമയും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ പ്രകടമാണെന്നും പാക്‌സ്‌ലോവിഡിന്റെ ആദ്യ ഡോസ് നല്‍കിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിന്‍ ഒ'കോണറിനെ ഉദ്ധരിച്ചാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയര്‍ വ്യക്തമാക്കിയത്.
ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയില്‍ ബൈഡന്‍ ഐസലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാല്‍ ആരോഗ്യവാനാണെന്നും രോഗസൗഖ്യത്തിന് ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയെന്നും ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ച ബൈഡന്‍, താന്‍ ഐസലേഷനില്‍ കഴിഞ്ഞുകൊണ്ട് അമേരിക്കന്‍ ജനതയ്ക്കു വേണ്ടി ഔദ്യോഗിക ചുമതലകളില്‍ വ്യാപൃതനാകുമെന്നും വ്യക്തമാക്കി.
പ്രായാധിക്യവും തുടര്‍ച്ചയായ നാവുപിഴയും അലട്ടുന്ന ബൈഡന്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന ആവശ്യം ശക്തമാണ്. ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ കരുത്തോടെയാണ് മത്സരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് ബൈഡന് കോവിഡും വരുന്നത്.