ക്രിമിനല്‍ കേസ് പ്രതിയെ അന്വേഷിച്ച് പോലിസ് വീട്ടിലെത്തി;നായയെ അഴിച്ചുവിട്ട് രക്ഷപ്പെട്ട് യുവാവ്: തിരച്ചിലില്‍ കണ്ടെത്തിയത് കഞ്ചാവും എംഡിഎംഎയും
കോട്ടയം: ക്രിമിനല്‍ കേസ് പ്രതിയായ യുവാവിനെ അന്വേഷിച്ച് വീട്ടില്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ നായയെ അഴിച്ചുവിട്ട ശേഷം യുവാവ് കടന്നുകളഞ്ഞു. പോലിസുകാരെ ആക്രമിക്കാനൊരുങ്ങിയ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയെ വിദഗ്ധമായി മുറിയില്‍ കയറ്റിയ ശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് കാല് കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയില്‍ ക്രിമിനല്‍ കേസില്‍പെട്ട യുവാവിനെ പിടികൂടാനാണ് പോലിസ് എത്തിയത്. നട്ടാശേരി പാറമ്പുഴയിലെ വാടകവീട്ടില്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
കോട്ടയം: ക്രിമിനല്‍ കേസ് പ്രതിയായ യുവാവിനെ അന്വേഷിച്ച് വീട്ടില്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ നായയെ അഴിച്ചുവിട്ട ശേഷം യുവാവ് കടന്നുകളഞ്ഞു. പോലിസുകാരെ ആക്രമിക്കാനൊരുങ്ങിയ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയെ വിദഗ്ധമായി മുറിയില്‍ കയറ്റിയ ശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് കാല് കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയില്‍ ക്രിമിനല്‍ കേസില്‍പെട്ട യുവാവിനെ പിടികൂടാനാണ് പോലിസ് എത്തിയത്. നട്ടാശേരി പാറമ്പുഴയിലെ വാടകവീട്ടില്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് ആണ് ഇന്നലെ രാത്രി 7.30ന സംഭവ സ്ഥലത്ത് എത്തിയത്. കേസുകളില്‍ പ്രതിയായ സൂര്യന് എന്ന യുവാവിനെ തേടിയാണ് എത്തിയതെന്നു ഗാന്ധിനഗര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ ടി.ശ്രീജിത്ത് പറഞ്ഞു. പിറ്റ് ബുള്‍ ഇനത്തിലുള്ള നായ കുരച്ച് ആക്രമണത്തിന് ശ്രമിച്ചെങ്കിലും പൊലീസ് വിദഗ്ധമായി ഇതിനെ വീടിന്റെ മുറിയില്‍ കയറ്റി വാതിലടച്ചശേഷം മറ്റു മുറികളില്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നു നടന്ന പരിശോധനയിലാണു ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.
ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്, ഡിവൈഎസ്പി കെ.ജി.അനീഷ്, നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ.തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. നായയെ അഴിച്ചുവിട്ട ശേഷം പ്രതി കടന്നു കളഞ്ഞിരുന്നു. ഈ വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. വീട്ടുവളപ്പില്‍ നായയെ തുറന്നുവിട്ട ശേഷമായിരുന്നു ലഹരി വില്പന.
കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് എംഡിഎംഎ വില്പന നടത്തുന്നതെന്നു പൊലീസ് പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.