ക്രിപ്റ്റോകറന്‍സി ട്രേഡിങ്ങിനെന്ന വ്യാജേന 46 ലക്ഷം തട്ടി; കോഴഞ്ചേരി സ്വദേശിയുടെ പരാതിയില്‍ പ്രതിയെ ഭോപ്പാലില്‍ പോയി പൊക്കി കേരളാ പോലിസ്
പത്തനംതിട്ട: ക്രിപ്റ്റോകറന്‍സി ട്രേഡിങ്ങിന്റെ പേരില്‍ കോഴഞ്ചേരി സ്വദേശിയായ യുവാവില്‍ നിന്നും 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ആറന്മുള പോലീസ് ഭോപ്പാലില്‍ എത്തി പിടികൂടി. ഹൊസൂര്‍ ജെ.പി. നഗറില്‍ താമസിക്കുന്ന മന്വേന്ദ്ര സിങ്ങിനെ (39) യാണ് ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ സി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023 ജൂലായ് എട്ടുമുതല്‍ ഡിസംബര്‍ 16 വരെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനെ ക്രിപ്റ്റോ ട്രേഡിംഗിന് എന്ന് വിശ്വസിപ്പിച്ച് […]
- Share
- Tweet
- Telegram
- LinkedIniiiii
പത്തനംതിട്ട: ക്രിപ്റ്റോകറന്‍സി ട്രേഡിങ്ങിന്റെ പേരില്‍ കോഴഞ്ചേരി സ്വദേശിയായ യുവാവില്‍ നിന്നും 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ആറന്മുള പോലീസ് ഭോപ്പാലില്‍ എത്തി പിടികൂടി. ഹൊസൂര്‍ ജെ.പി. നഗറില്‍ താമസിക്കുന്ന മന്വേന്ദ്ര സിങ്ങിനെ (39) യാണ് ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ സി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
2023 ജൂലായ് എട്ടുമുതല്‍ ഡിസംബര്‍ 16 വരെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനെ ക്രിപ്റ്റോ ട്രേഡിംഗിന് എന്ന് വിശ്വസിപ്പിച്ച് ടെലഗ്രാം ഗ്രൂപ്പിലേക്ക് ഉള്‍പ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ടെലിഗ്രാം ആപ്ലിക്കേഷന്‍ വഴി ക്രിപ്റ്റോകറന്‍സി ട്രേഡ് നടത്തി ലാഭമുണ്ടാക്കാം എന്ന പരസ്യം കണ്ടാണ് കോഴഞ്ചേരി സ്വദേശിയായ യുവാവ് ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നത്. തുടര്‍ന്ന് അമേരിട്രേഡ് എന്ന വ്യാജ ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമായി. ഈ പ്ലാറ്റ്ഫോമില്‍ 100 യു.എസ്. ഡോളര്‍ നിക്ഷേപിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ 1000 ഡോളര്‍ തിരികെ ലഭിക്കുമെന്നുപറഞ്ഞ് ഈ ഗ്രൂപ്പിലൂടെ പരസ്യങ്ങളും വാഗ്ദാനങ്ങളും എത്തി.
കമ്പനിയുടെ ഏജന്റ് എന്ന രീതിയില്‍ യുവാവിനെ നിരന്തരം ബന്ധപ്പെട്ടു. ഇതു വിശ്വസിച്ചാണ് ഇയാള്‍ പണം നിക്ഷേപിച്ചത്. ജൂലായ്മുതല്‍ ഡിസംബര്‍വരെയുള്ള കാലയളവില്‍ പലതവണകളായി ആദ്യം 23 ലക്ഷം രൂപ അയച്ചു നല്കി. തുടര്‍ന്ന് ഈ തുകയുടെ മൂന്നുമടങ്ങായി ക്രിപ്റ്റോകറന്‍സി ബിസിനസില്‍ ലാഭമുണ്ടായെന്ന് കാണിച്ച് ഒരു വെബ്സൈറ്റിന്റെ സ്ക്രീന്‍ഷോട്ട് വ്യാജമായി ഉണ്ടാക്കി യുവാവിന് അയച്ചുകൊടുക്കുകയും ചെയ്തു. തുക പിന്‍വലിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടപ്പോള്‍ പ്രോസസിങ് ചാര്‍ജ്, ഒ.ടി.പി. ചാര്‍ജ്, ഡെലിവറി ചാര്‍ജ്, ടാക്സ് ഇനത്തില്‍ വീണ്ടും 23 ലക്ഷം രൂപകൂടി തട്ടിയെടുക്കുക ആയിരുന്നു.
2024 മാര്‍ച്ചിലാണ് ഇതു സംബന്ധിച്ച് യുവാവ് പരാതി നല്‍കിയത്. യുവാവിനെ ബന്ധപ്പെട്ട ഫോണ്‍ നമ്പരുകളും തുകകള്‍ അയച്ച ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മധ്യപ്രദേശ് സ്വദേശികളാണെന്ന് തെളിഞ്ഞു. അറസ്റ്റിലായ ആളുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലായി 35 ലക്ഷത്തോളം രൂപ കൈമാറിയതായും വ്യക്തമായി.
ചൊവ്വാഴ്ച ഭോപ്പാലിലെത്തിയ പോലീസ് സംഘം, പ്രതിയെ ഹോട്ടലില്‍നിന്നാണ് പിടികൂടിയത്. ഇയാള്‍ അവിടെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയാള്‍ കഴിഞ്ഞ ആറ് കൊല്ലമായി മധ്യപ്രദേശിലാണ്. ഭോപ്പാലില്‍ വെച്ച് പൊലീസ് സംഘം മാനവേന്ദ്ര സിംഗിനെ പിടികൂടിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിസാഹസികമായാണ് പൊലീസ് സംഘം പ്രതിയെ വലയിലാക്കി പിടികൂടിയത്.
സംഭവത്തില്‍ ഒന്നിലേറെ പ്രതികളുണ്ട്. മുഖ്യപ്രതിയുടെ അക്കൗണ്ടില്‍നിന്ന് തുകകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. സ്റ്റേഷന് എസ്.ഐ. വിനോദ് കുമാര്‍, എ.എസ്.ഐ. സലിം, സീനിയര്‍ സി.പി.ഒ.മാരായ പ്രദീപ്, ബിന്ദുലാല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.