മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിനെ ഡോക്ടര്‍ ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ ഡോക്ടറായ ഷാനവാസ്, നഴ്‌സ് മെഹ്നാസ്, ജോലിക്കാരനായ ജുനൈദ് എന്നിവര്‍ അറസ്റ്റിലായി. ഏഴു മാസമായി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇരുപതുകാരിയാണ് പീഡനത്തിന് ഇരയായത്. ശനിയാഴ്ച രാത്രി ഡ്യൂട്ടി ചെയ്യുന്നതിനിടയിലാണ് സംഭവം.

മെഹ്നാസും ജുനൈദും ചേര്‍ന്ന് ഒരു മുറിയില്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ടു. അവിടെയെത്തിയ ഡോക്ടര്‍ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. കുല്‍ദീപ് സിങ്ങിന്റെ നിര്‍ദേശാനുസരണം ആശുപത്രി പരിശോധനയ്ക്കു ശേഷം അടപ്പിച്ചു. അന്വേഷണം നടക്കുന്നതായി എസ്പി സന്ദീപ് കുമാര്‍ മീണ പറഞ്ഞു.