- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോര്‍ദാന്‍-സിറിയ മേഖലയിലും അമേരിക്കയിലെ ലൊസാഞ്ചലസിലും ഭൂചലനം; ഇരു രാജ്യങ്ങളിലും ആളപായമില്ല
അമ്മാന്: ജോര്‍ദാന്‍-സിറിയ മേഖലയിലും അമേരിക്കയിലെ ലൊസാഞ്ചലസിലും ഭൂചലനം. ജോര്‍ദാന്‍-സിറിയ മേഖലയില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോ സയന്‍സസ് അറിയിച്ചു. സിറിയന്‍ നഗരമായ ഹമയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലെബനനിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ലൊസാഞ്ചലസില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 12.1 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 2023 ഫെബ്രുവരിയില്‍ തുര്‍ക്കിയിലും സിറിയയിലും […]
അമ്മാന്: ജോര്‍ദാന്‍-സിറിയ മേഖലയിലും അമേരിക്കയിലെ ലൊസാഞ്ചലസിലും ഭൂചലനം. ജോര്‍ദാന്‍-സിറിയ മേഖലയില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോ സയന്‍സസ് അറിയിച്ചു. സിറിയന്‍ നഗരമായ ഹമയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലെബനനിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ലൊസാഞ്ചലസില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 12.1 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 2023 ഫെബ്രുവരിയില്‍ തുര്‍ക്കിയിലും സിറിയയിലും വ്യാപകനാശം വരുത്തിയ ഭൂകമ്പത്തില്‍ ഇരുപതിനായിരത്തിലേറെ ആളുകളാണ് മരിച്ചത്.