- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം; ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ബോംബേറില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു: ആക്രമണം നടത്തിയത് കുക്കി വിമതരെന്ന് സംശയം
ഇംഫാല്‍: ശാന്തമായി തുടങ്ങിയ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം. ജനവാസ മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ബോംബേറില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. ഇവരുടെ 12 വയസ്സുള്ള മകള്‍ക്കു പരുക്കുണ്ട്. പൊലീസ് കമാന്‍ഡോയാണു മരിച്ച രണ്ടാമത്തെയാളെന്നാണ് സൂചന. മണിപ്പൂര്‍ കലാപത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബേറ് സുരക്ഷാ സേനയ്ക്കും സാധാരണക്കാര്‍ക്കും വലിയ ഭീഷണിയാകുമെന്നാണു വിലയിരുത്തല്‍. 'കുക്കി വിമതരെന്നു സംശയിക്കുന്ന' ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. സ്നിപ്പര്‍മാരെയും ഡ്രോണ്‍ ബോംബുകളും […]
ഇംഫാല്‍: ശാന്തമായി തുടങ്ങിയ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം. ജനവാസ മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ബോംബേറില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. ഇവരുടെ 12 വയസ്സുള്ള മകള്‍ക്കു പരുക്കുണ്ട്. പൊലീസ് കമാന്‍ഡോയാണു മരിച്ച രണ്ടാമത്തെയാളെന്നാണ് സൂചന. മണിപ്പൂര്‍ കലാപത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബേറ് സുരക്ഷാ സേനയ്ക്കും സാധാരണക്കാര്‍ക്കും വലിയ ഭീഷണിയാകുമെന്നാണു വിലയിരുത്തല്‍.
'കുക്കി വിമതരെന്നു സംശയിക്കുന്ന' ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. സ്നിപ്പര്‍മാരെയും ഡ്രോണ്‍ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നു ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ മറ്റു എട്ടു പേര്‍ക്കു പരുക്കേറ്റു. ഡ്രോണ്‍ ബോംബില്‍ നിന്നുള്ള ചീളുകള്‍ ഒരു പൊലീസുകാരന്റെ കാലില്‍ തട്ടിയെന്നും സായുധ ഡ്രോണുകളെ കണ്ടതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ജനവാസ മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു ബോംബെറിഞ്ഞതു സ്ഥിതി ഗുരുതരമാക്കുമെന്ന് ആശങ്കയുണ്ടെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. നേരത്തേ നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. ഉച്ചയ്ക്കു 2.35ന് കാങ്പോക്പിയിലെ നാഖുജാങ് ഗ്രാമത്തില്‍നിന്ന് ഇംഫാല്‍ വെസ്റ്റിലെ കഡാങ്ബാന്റിലേക്കാണ് ആക്രമണം തുടങ്ങിയത്. പ്രദേശത്തെ ഓരോ വീടിനുമേലും ഒരു ഡ്രോണ്‍ വീതം ബോംബ് വര്‍ഷിച്ചെന്നു കഡാങ്ബാന്‍ഡിലെ താമസക്കാര്‍ പറഞ്ഞു.
ആക്രമണത്തിന്റെയും ആളുകള്‍ ഭയന്നോടുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. 2023 മേയ് മൂന്നിനാണു മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷം തുടങ്ങിയത്. മെയ്‌തെയ് വിഭാഗക്കാര്‍ക്കു പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യം ശക്തമായതാണു കാരണം. നിരവധി പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനു വീടുകളും കെട്ടിടങ്ങളും അഗ്‌നിക്കിരയായി. പതിനായിരക്കണക്കിനു പ്രദേശവാസികള്‍ പലായനം ചെയ്തു. യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന വാര്‍ത്തയോടെ മണിപ്പൂര്‍ രാജ്യന്തരതലത്തിലും ചര്‍ച്ചയായി.