- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 വര്‍ഷം മുമ്പ് കേരളത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു മുങ്ങി; പ്രതി ഇന്ന് മുംബൈയില്‍ നാല് ജ്വല്ലറികളുടെ ഉടമ: സാഹസികമായി പിടികൂടി കേരളാ പോലിസ്
മൂവാറ്റുപുഴ: പതിനെട്ടു വര്‍ഷം മുന്‍പ് കേരളത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു മുങ്ങിയ കള്ളനെ കേരളാ പോലിസ് മുംബൈയിലെത്തി സാഹസികമായി പിടികൂടി. മുംബൈയില്‍ നാല് ജൂവലറികളുടെ ഉടമയായ മഹീന്ദ്ര ഹശ്ബാ യാദവിനെ (53)യാണ് കേരളാ പോലിസ് അതിസാഹസികമായി മുംബൈ മുളുണ്ടില്‍നിന്നു പിടികൂടിയത്. ആഡംബര ബംഗ്ലാവില്‍ താമസിക്കുന്ന മോഷ്ടാവിനെ ഇയാളുടെ തന്നെ ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്നാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. പ്രതിയെ പോലിസ് മൂവാറ്റുപുഴയിലെത്തിച്ചു. 2006ല്‍ മൂവാറ്റുപുഴ കല്ലറയ്ക്കല്‍ ജ്വല്ലറിയില്‍ നടന്ന 30 പവന്‍ മോഷണക്കേസിലെ പ്രതിയാണ് മഹീന്ദ്ര ഹശ്ബാ. […]
മൂവാറ്റുപുഴ: പതിനെട്ടു വര്‍ഷം മുന്‍പ് കേരളത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു മുങ്ങിയ കള്ളനെ കേരളാ പോലിസ് മുംബൈയിലെത്തി സാഹസികമായി പിടികൂടി. മുംബൈയില്‍ നാല് ജൂവലറികളുടെ ഉടമയായ മഹീന്ദ്ര ഹശ്ബാ യാദവിനെ (53)യാണ് കേരളാ പോലിസ് അതിസാഹസികമായി മുംബൈ മുളുണ്ടില്‍നിന്നു പിടികൂടിയത്. ആഡംബര ബംഗ്ലാവില്‍ താമസിക്കുന്ന മോഷ്ടാവിനെ ഇയാളുടെ തന്നെ ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്നാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. പ്രതിയെ പോലിസ് മൂവാറ്റുപുഴയിലെത്തിച്ചു.
2006ല്‍ മൂവാറ്റുപുഴ കല്ലറയ്ക്കല്‍ ജ്വല്ലറിയില്‍ നടന്ന 30 പവന്‍ മോഷണക്കേസിലെ പ്രതിയാണ് മഹീന്ദ്ര ഹശ്ബാ. കടയിലെ സ്വര്‍ണപ്പണിക്കാരനായിരുന്ന ഇയാള്‍ 30 പവന്‍ സ്വര്‍ണവുമായി കുടുംബസമേതം നാടുവിടുക ആയിരുന്നു. കല്ലറയ്ക്കല്‍ ജ്വല്ലറിയിലെ വിശ്വസ്തനായ സ്വര്‍ണപ്പണിക്കാരനായിരുന്നു മഹീന്ദ്ര യാദവ്. 15 വര്‍ഷത്തോളം കുടുംബസമേതം മൂവാറ്റുപുഴയിലായിരുന്നു താമസം. ആ സമയം ഇയാള്‍ പതിവായി ജ്വല്ലറിയില്‍നിന്നു ശുദ്ധി ചെയ്യാനായി സ്വര്‍ണം കൊണ്ടുപോയിരുന്നു. 2006ല്‍ 30 പവനുമായി പോയശേഷം തിരികെയെത്തിയില്ല.
ജ്വല്ലറി ഉടമകള്‍ അന്വേഷിച്ചെത്തിയപ്പോഴേക്കും ഇയാള്‍ കുടുംബ സമേതം നാട് വിട്ടിരുന്നു. സ്വദേശമായ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ പൊലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൂവാറ്റുപുഴയിലെ സുഹൃത്തില്‍നിന്ന് ഒന്നര ലക്ഷം രൂപ വായ്പയും വാങ്ങിയ ശേഷമാണ് ഇയാള്‍ കുടുംബസമേതം മുങ്ങിയത്.
പോലിസ് പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നവകേരള സദസ്സില്‍ ജ്വല്ലറി ഉടമ നല്‍കിയ പരാതിയെത്തുടര്‍ന്നാണു പ്രതിയെത്തേടി പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തിയത്. മോഷ്ടിച്ചതിന്റെ ഇരട്ടി സ്വര്‍ണം നല്‍കാമെന്നും വിട്ടയയ്ക്കണമെന്നുമാണ് യാദവ് ആദ്യം അഭ്യര്‍ഥിച്ചത്. സമ്പന്നനായ അയല്‍വാസി മോഷണക്കേസില്‍ പൊലീസ് തിരയുന്ന പ്രതിയാണെന്നു നാട്ടുകാരില്‍ പലര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല.
റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തിലാണ് പുനരന്വേഷണം നടത്തിയത്. യാദവിന്റെയും മക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ മുംബൈയിലെത്തിച്ചത്. ചില തിരിച്ചറിയല്‍ രേഖകളില്‍നിന്നു മക്കളുടെ അക്കൗണ്ടുകള്‍ കണ്ടെത്തി. മൂവാറ്റുപുഴയിലെ ജ്വല്ലറി ഉടമയും ചില സൂചനകള്‍ കൈമാറിയിരുന്നു.
18 വര്‍ഷം മുന്‍പു 30 പവനുമായി മുങ്ങിയ യാദവ് ചെറിയതോതില്‍ സ്വര്‍ണ ബിസിനസ് തുടങ്ങി.് പൊലീസ് കണ്ടെത്തുമ്പോഴേക്കും നാല് ജ്വല്ലറികളുടെ ഉടമയായിക്കഴിഞ്ഞിരുന്നു. മുമുണ്ടിലെ ചെറിയ ഡോണ്‍ ആയി മാറി. ഇയാളെ തിരഞ്ഞെത്തിയ കേരളാ പോലിസിന് ഇയാളുടെ ഗുണ്ടകളുടെ ഭീഷണിയും ഉണ്ടായി. കസ്റ്റഡിയിലെടുത്തശേഷം ഇയാളുടെ ഗുണ്ടാസംഘത്തെ വെട്ടിച്ചു പലവഴികളിലൂടെ പുണെ വിമാനത്താവളത്തിലെത്തിയാണു പൊലീസ് നാട്ടിലേക്കു മടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ യാദവിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.