- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുക്കളായ യുവാക്കള്‍ തമ്മില്‍ തര്‍ക്കം; മൂവാറ്റുപുഴയില്‍ വീടിനുള്ളിലുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്
മൂവാറ്റുപുഴ: വീടിനുള്ളില്‍ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്. മൂവാറ്റുപുഴ കടാതിയില്‍ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടില്‍ നവീനാണ് വെടിയേറ്റത്. നവീന്റെ ബന്ധുവായ കിഷോറാണ് വെടിയുതിര്‍ത്തത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കിഷോര്‍ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ വയറിനു ഗുരുതര പരിക്കേറ്റ വീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നവീനെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കിഷോര്‍ കഴിഞ്ഞ ദിവസമാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. നവീനും കിഷോറും തമ്മില്‍ […]
മൂവാറ്റുപുഴ: വീടിനുള്ളില്‍ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്. മൂവാറ്റുപുഴ കടാതിയില്‍ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടില്‍ നവീനാണ് വെടിയേറ്റത്. നവീന്റെ ബന്ധുവായ കിഷോറാണ് വെടിയുതിര്‍ത്തത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കിഷോര്‍ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു.
വെടിവെയ്പ്പില്‍ വയറിനു ഗുരുതര പരിക്കേറ്റ വീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നവീനെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കിഷോര്‍ കഴിഞ്ഞ ദിവസമാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. നവീനും കിഷോറും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ലൈസന്‍സുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. ഇരുവര്‍ക്കും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം പുറത്തറിയിക്കുകയും നവീനെ ആശുപത്രിയിലാക്കുകയും ചെയ്തത്.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു




